തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത തള്ളി നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍. രണ്ടാം ദിവസം മരട് പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗബിന്‍.പരാതിക്കാരന് ലാഭവിഹിതം നല്‍കാന്‍ തങ്ങള്‍ തയാറായിരുന്നു.
കണക്കുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കോടതിയെ സമീപിച്ചത്. ഇനി നിയമപരമായി തന്നെ തീരുമാനിക്കട്ടെ. മുടക്ക് മുതല്‍ മൊത്തം കൊടുത്തിട്ടുണ്ട്. ലാഭം പിന്നീട് കൊടുക്കാന്‍ മാറ്റിവെച്ചു. പക്ഷെ, അവര്‍ പറയുന്ന കണക്ക് കറക്ടല്ല സൗബിന്‍ വ്യക്തമാക്കി.മുന്‍കൂര്‍ ജാമ്യം നല്‍കിയപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നേരത്തെ കോടതി വ്യവസ്ഥ ചെയ്തിരുന്നു.
അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും നിര്‍ദേശിച്ചിരുന്നുവെന്നും സൗബിന്‍ പറഞ്ഞു.40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ മുടക്കിയ ശേഷം ലാഭവിഹിതവും മുടക്കുമുതലും ലഭിച്ചില്ലെന്ന് ആരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് ആണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha