കന്നഡ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറും ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളുമായിരുന്ന ബി. സരോജ ദേവി അന്തരിച്ചു

വിടപറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറും ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളുമായിരുന്ന ബി. സരോജ ദേവി (87) . ഇന്നലെ ബംഗളൂരു മല്ലേശ്വരത്തെ വസതിയിലായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
17-ാം വയസില്‍ സിനിമാലോകത്തെത്തിയത് മഹാകവി കാളിദാസ (1955) എന്ന കന്നഡ ചിത്രത്തിലൂടെയാണ് . നാടോടി മന്നന്‍ (1958) എന്ന തമിഴ് സിനിമയില്‍ എം.ജി.ആറിനൊപ്പം അഭിനയിച്ചതോടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി. തമിഴിലെയും മൂല്യമേറിയ നടിയായി സരോജ മാറി. ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, എന്‍.ടി. രാമറാവു, രാജ്കുമാര്‍, രാജേന്ദ്ര കുമാര്‍, ഷമ്മി കുമാര്‍ തുടങ്ങി അക്കാലത്തെ മുന്‍നിര താരങ്ങളുടെ നായികയായും സരോജ തിളങ്ങി.
1955നും 1984നും ഇടയില്‍ തുടര്‍ച്ചയായ 161 സിനിമകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചെന്ന റെക്കാഡും സ്വന്തമാക്കി.
https://www.facebook.com/Malayalivartha