അമ്മയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നടന്‍ ദേവന്‍

മലയാള സിനിമാതാരസംഘടനയായ അമ്മയില്‍ തലപ്പത്തേക്ക് ആര് വരും എന്ന ചര്‍ച്ചയിലാണ് മലയാള സിനിമാലോകം. 'മോഹന്‍ലാലിന് വൈകാരികമായി ബന്ധമുളള സംഘടനയാണ് അമ്മ. അതുകൊണ്ട് സംഘടനയെ ഒഴിവാക്കി മോഹന്‍ലാല്‍ പോകില്ലെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. മോഹന്‍ലാല്‍ നോമിനേഷന്‍ കൊടുക്കുമോയെന്ന് ഞാന്‍ അവസാനം വരെ നോക്കി. അപ്പോഴാണ് എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് മനസിലായത്. നമ്മള്‍ തുടങ്ങിയ സംഘടന അന്യം നിന്ന് പോകാന്‍ പാടില്ലെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
മത്സരിക്കുന്നതിനെതിരെ നിരവധി ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്ന് നടന്‍ ദേവന്‍. താന്‍ നോമിനേഷന്‍ പിന്‍വലിക്കുന്നുവെന്ന തരത്തിലുളള വാര്‍ത്തകള്‍ എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ദേവന്‍ പറഞ്ഞു. അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേവന്‍. ഒരു വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമ്മയിലുളള അംഗങ്ങള്‍ പരസ്പരം തര്‍ക്കിക്കുന്നുണ്ട്. പക്ഷെ ഇത് ബാധിക്കുന്നത് അമ്മ എന്ന സംഘടനയാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണ് അമ്മ. സംഘടനയുടെ സഹായങ്ങള്‍ കൈപ്പറ്റാന്‍ നില്‍ക്കുന്ന ഒരുപാട് ആളുകളുണ്ട്. അമ്മ അന്യം നിന്ന് പോകാതിരിക്കാനാണ് ഞാന്‍ മത്സരിക്കുന്നത്. ഞാന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന തരത്തിലുളള വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്ത പോയത് എങ്ങനെയാണെന്ന് അറിയില്ല. ഞാന്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചതാണ്. കഷ്ടപ്പെടുന്നവരുടെ ജീവിതത്തിന് വില കൊടുക്കണം. അതിനാണ് ഞാന്‍ മത്സരിക്കുന്നത്.
ജഗദീഷ് പിന്‍മാറി ആ സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ വന്നാല്‍ അത് അവര്‍ക്കല്ലേ നാണക്കേടാകുന്നത്. അത് സ്ത്രീകള്‍ക്കല്ലേ നാണക്കേടാണ്. സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ മാദ്ധ്യമങ്ങളോട് സംസാരിച്ചാല്‍ എന്റെ നോമിനേഷന്‍ എടുത്തുകളയുമെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞാന്‍ കോടതിയില്‍ പോകും' ദേവന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha