താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്ന് ഷീലു എബ്രഹാം

തമാശ രൂപേണ താന്‍ പറഞ്ഞ കാര്യം വളച്ചൊടിക്കപ്പെട്ടുവെന്ന് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം. സിനിമകളുടെ പരാജയത്തെക്കുറിച്ച് താന്‍ പറഞ്ഞ വാക്കുകളാണ് വളച്ചൊടിക്കപ്പെട്ടത്. പത്തുപതിനഞ്ച് കോടി മുടക്കി സിനിമയുണ്ടാക്കിയെന്നും നഷ്ടം വന്നതോടെ വീട് പണയം വെക്കേണ്ടി വന്നുവെന്നും ഷീലു പറഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍. മാധ്യമങ്ങള്‍ ആരും എന്നെ വിളിച്ച് ആ പറഞ്ഞത് സത്യസന്ധമാണോ എന്ന് ചോദിച്ചിട്ടില്ല. അത് മാധ്യമങ്ങളുടെ തെറ്റാണ്. ചുമ്മാതെ എവിടെയെങ്കിലും കണ്ടത് എടുത്ത് കൊടുക്കുകയാണ്. പറഞ്ഞത് മുഴുവന്‍ കാണാതെയാണ് വാര്‍ത്ത കൊടുത്തതെന്നാണ് ഷീലു പറയുന്നത്.
ഞാന്‍ പറഞ്ഞത്, എനിക്ക് വന്ന രണ്ട് സിനിമകള്‍ നഷ്ടമായിരുന്നു. അത് രസകരമായ രീതിയില്‍ പറഞ്ഞതാണ്. സെല്‍ഫ് ട്രോള്‍ ആയിരുന്നുവെന്നാണ് താരം പറയുന്നത്. സിനിമയില്‍ നിന്നും നഷ്ടം വന്നാലും അത് ബാധിക്കാത്ത രീതിയില്‍ സിനിമ ചെയ്യുന്നവരാണ് ഞങ്ങള്‍. അതിനാലാണ് പതിമൂന്ന് വര്‍ഷം ഇവിടെ നിന്ന് സിനിമ ചെയ്യാന്‍ സാധിക്കുന്നത്.
എവിടെ നിന്നെങ്കിലും പണം കടം വാങ്ങി വന്ന് സിനിമ നിര്‍മിക്കുന്ന നിര്‍മാതാവാണെങ്കില്‍ അവരുടെ അവസ്ഥ എന്താകും? ഒറ്റയടിക്ക് 1015 കോടി രൂപ പോയാല്‍ എന്താകും അവരുടെ അവസ്ഥ? അതും കൂടെ ചിന്തിച്ച് ഞാന്‍ എന്നെ തന്നെ ട്രോളിയതാണെന്നും ഷീലു പറയുന്നു.
https://www.facebook.com/Malayalivartha