'അമ്മ'യില്‍ വോട്ടെടുപ്പ് അവസാനിച്ചു

'അമ്മ'യില്‍ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 506 പേര്‍ക്കാണ് ഇത്തവണ വോട്ടവകാശം ഉള്ളത്. ശ്വേതമേനോന് എതിരായ പരാതി, കുക്കു പരമേശ്വരനെതിരായ ആരോപണം തുടങ്ങി വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി കൊഴുത്തതായിരുന്നു ഇത്തവണത്തെ അമ്മ തെരഞ്ഞെടുപ്പ്.
മുതിര്‍ന്ന താരങ്ങളെ യടക്കം ഇത്തവണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിക്കാനുള്ള വലിയ ശ്രമം നടത്തിയിട്ടുണ്ട്. താരങ്ങളായ ജനാര്‍ദ്ദനന്‍, വത്സല മേനോന്‍, ശ്രീനിവാസന്‍, സലിം കുമാര്‍, ഇന്ദ്രന്‍സ്, ശ്രീരാമന്‍, മല്ലിക സുകുമാരന്‍, കൊല്ലം തുളസി എന്നിവരും വോട്ട് ചെയ്യാനെത്തി.
എല്ലാവരും കൂടി ചേര്‍ന്ന് മികച്ച ഭരണം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മ മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. അതേസമയം ശ്വേതാ മേനോന് എതിരായ പരാതിയില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തുമെന്ന് ബാബുരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha


























