77ാമത് എമ്മി അവാര്‍ഡ് പ്രഖ്യാപിച്ചു... 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ടെലിവിഷന്‍ പരമ്പരയായ ദി സ്റ്റുഡിയോ വമ്പന്‍ നേട്ടം സ്വന്തമാക്കി

എമ്മി പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ലോസ് ആഞ്ജല്‍സിലെ പീകോക്ക് തിയറ്ററില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ടെലിവിഷന്‍ പരമ്പരയായ ദി സ്റ്റുഡിയോ വമ്പന്‍ നേട്ടം സ്വന്തമാക്കി.
സെവറനിലെ പ്രകടനത്തിന് ട്രാമെല്‍ ടില്‍മാനും ബ്രിട് ലോവറും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി 15 വയസുകാരനായ ഓവെന്‍ കൂപ്പറും ചരിത്രത്തില്‍ ഇടം നേടി.
ഏറ്റവും കൂടുതല്‍ നോമിനേറ്റ് ചെയ്ത സീരീസുകളില്‍ സെവെറന്‍ ഒന്നാമതായി. സ്റ്റുഡിയോ, സെവെറന്‍സ് സീരീസുകളിലൂടെ ആപ്പിള്‍ ടി വി പുരസ്‌കാര വേദിയില്‍ തിളങ്ങി.
കൊമേഡിയനായ നാറ്റേ ബര്‍ഗാഡ്‌സെ ആയിരുന്നു എമ്മി പുരസ്‌കാര ചടങ്ങിലെ അവതാരകന്‍. സി.ബി.എസിലാണ് പരിപാടി ടെലികാസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ജിയോ ഹോട്സ്റ്റാറിലും.
പുരസ്‌കാര വിജയികള്‍
മികച്ച ഡ്രാമാ സീരീസ്: ദി പിറ്റ് , കച്ച ഡ്രാമാ സീരീസ് നടന്‍: നോവാ വെയ്ല്‍, മികച്ച കോമഡി സീരീസ്: ദി സ്റ്റുഡിയോ, ആന്തോളജി സീരീസ്: അഡോളസന്‍സ് , മികച്ച അഭിമുഖ പരമ്പര: ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫന്‍ കോള്‍ബര്‍ട്ട്, ആന്തോളജി സീരീസിലെ മികച്ച നടന്‍: സ്റ്റീഫന്‍ ഗ്രഹാം(അഡോളസന്‍സ്), ികച്ച നടി-ക്രിസ്റ്റിന്‍ മിലിയോട്ടി(ദി പെന്‍ഗ്വിന്‍), മികച്ച റിയാലിറ്റി മത്സരം- ദി ട്രെയിറ്റേഴ്‌സ് ., മികച്ച ഡ്രാമാ സീരീസ് നടി- ബ്രിട്ട് ലോവര്‍(സെവറന്‍സ്), മികച്ച കോമഡി സീരീസ് നടി- ജീന്‍ സ്മാര്‍ട്ട് (ഹാക്‌സ്) , കോമഡി സീരീസ് മുഖ്യ കഥാപാത്രം- സെത് റോഗന്‍ (ദി സ്റ്റുഡിയോ)
"
https://www.facebook.com/Malayalivartha