ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗ് അന്തരിച്ചു

പ്രമുഖ ബോളിവുഡ് ഗായകനും നടനുമായ സുബീന്‍ ഗാര്‍ഗ് അന്തരിച്ചു. സിംഗപ്പൂരില്‍ സ്‌കൂബാ ഡൈവിംഗിനിടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായ അദ്ദേഹത്തെ ഉടന്‍ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 52 വയസായിരുന്നു. സിംഗപ്പൂരില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ ഗാനാവതരണത്തിനിരിക്കെയാണ് പെട്ടെന്ന് അപകടമുണ്ടായത്. കരയ്‌ക്കെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം.
സിംഗപ്പൂര്‍ സമയം വൈകിട്ട് 5.14ന് അദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അസം സ്വദേശിയാണ് സുബീന്‍ ഗാര്‍ഗ്. അദ്ദേഹത്തിന്റെ മൃതദേഹം എത്രയും വേഗം അസമിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.
സുബീന്‍ ഗാര്‍ഗിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും ഇന്ത്യന്‍ സംഗീതത്തിന് നല്‍കിയ കനത്ത സംഭാവനയ്ക്ക് അദ്ദേഹം എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി കുറിച്ചു.
https://www.facebook.com/Malayalivartha























