വിജയ്യുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തില്‍... റാലിയുടെ സമയത്ത് പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കാനും സാധ്യത

തമിഴക വെട്രി കഴകം പ്രസിഡന്റും സൂപ്പര്‍താരവുമായ വിജയ്‌യുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തില്‍. നാഗപ്പട്ടണം ,തിരുവാരൂര്‍ ജില്ലകളിലാണ് ഇന്ന് വിജയ് പര്യടനം നടത്തുക. കഴിഞ്ഞ ശനിയാഴ്ച തിരുച്ചിറപ്പള്ളിയില്‍ നടത്തിയ റോഡ്‌ഷോ മദ്രാസ് ഹൈക്കോടതി പരോക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് പത്തിന നിര്‍ദ്ദേശം ടിവികെ നല്‍കിയിട്ടുണ്ട്.
വിജയ്യുടെ വാഹനത്തെ പിന്തുടരരുത്, സര്‍ക്കാര്‍ - സ്വകാര്യ കെട്ടിടങ്ങളുടെയോ വൈദ്യുത പോസ്റ്റുകളുടെയോ മുകളില്‍ കയറരുത്, പൊലീസ് നിര്‍ദേശം പൂര്‍ണമായി അനുസരിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങളുള്ളത്.
വിജയുടെ റാലിയുടെ സമയത്ത് പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കാനും സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നടത്തിയ പരോക്ഷ വിമര്‍ശനങ്ങള്‍ക്ക് വിജയ് ഇന്ന് മറുപടി നല്‍കിയേക്കും. വിജയ്യുടെ ചെന്നൈയിലെ വസതിയില്‍ കഴിഞ്ഞ ദിവസം ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായിരുന്നു. വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് ഒരു യുവാവ് വിജയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു.
സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പൊലീസ് . ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. തുടര്‍ന്ന് വിജയ് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധനയും നടത്തി.
"
https://www.facebook.com/Malayalivartha