ലാലേ.. ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു; മോഹന്‍ലാലിന് ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി

മലയാളത്തിന്റെ താരരാജാവായ മോഹന്‍ലാലിന് 2023ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചുവെന്ന വിവരം ഏറെ സന്തോഷത്തോടെയാണ് സിനിമാലോകം സ്വീകരിച്ചത്. ചലചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം നല്‍കിയത്. നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ അദ്ദേഹത്തിന് ആശംസകളുമായി എത്തി. എല്ലാ ആശംസാ പ്രവാഹങ്ങള്‍ക്കിടയിലും മെഗാസ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ മോഹന്‍ലാലിന് നല്‍കിയ ആശംസയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
'എന്റെ സഹപ്രവര്‍ത്തകന്‍, സഹോദരന്‍, പതിറ്റാണ്ടുകളായി സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന കലാകാരന്‍ എന്നതിലുപരി, വെറുമൊരു അഭിനേതാവിന് ലഭിക്കുന്ന അംഗീകാരമല്ല ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. എന്നാല്‍ സിനിമയെ നെഞ്ചിലേറ്റി അതിനുവേണ്ടി ജീവിച്ച ഒരു യഥാര്‍ത്ഥ കലാകാരന്‍ ഈ അവാര്‍ഡിന് അര്‍ഹനാണ്. ലാലേ.. ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു. ഈ കിരീടം ശരിക്കും നിനക്ക് അര്‍ഹതപ്പെട്ടതാണ്.' മമ്മൂട്ടി കുറിച്ചു.
https://www.facebook.com/Malayalivartha