ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ മലയാളി.... 23 ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അവാര്‍ഡ് സമ്മാനിക്കും

ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ ഭാരത സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണിത്. അടൂരിനുശേഷം ഈ ബഹുമതി ലഭിക്കുന്ന മലയാളിയാണ് ഇദ്ദേഹം.
പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. 2023ലെ ഫാല്‍ക്കെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍കെയോടുള്ള ആദരസൂചകമായി 1969മുതലാണ് അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയത്. 2004സല്‍ വിഖ്യാത ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്‍ അവാര്‍ഡിന് അര്‍ഹനായി.
ഇന്ത്യന്‍ സിമിനയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്. വാര്‍ത്ത വിതരണ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. മുന്‍വര്‍ഷത്തെ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു. മോഹന്‍ലാലിന്റെ സിനിമ യാത്രകള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
കേരളത്തിന്റെ സംസ്‌കാരത്തില്‍ ഉല്‍ക്കടമായ അഭിനിവേശമുള്ള ലാല്‍ മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ചു.
മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനകുറിപ്പില്‍ പറഞ്ഞു.
അതേസമയം ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. പുരസ്‌കാരം ഈ യാത്രയില്‍ തന്നോടൊപ്പം നടന്ന എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിക്കുകയും ചെയ്തു.
'ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ ഞാന്‍ വളരെയധികം വിനയാന്വിതനാണ്. ഈ അംഗീകാരം എനിക്ക് മാത്രമുള്ളതല്ല, ഈ യാത്രയില്‍ എന്നോടൊപ്പം നടന്ന എല്ലാവര്‍ക്കുമുള്ളതാണ്. എന്റെ കുടുംബം, പ്രേക്ഷകര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍ അങ്ങനെ എല്ലാവര്‍ക്കും. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് എന്റെ ഏറ്റവും വലിയ ശക്തി. അതാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. ഈ അംഗീകാരം നന്ദിയോടെ നിറഞ്ഞ ഹൃദയത്തോടെ ഏറ്റുവാങ്ങുന്നു''- മോഹന്‍ലാല്‍ പറഞ്ഞു.
ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വച്ച് മോഹന്‍ലാലിനു അവാര്‍ഡ് സമ്മാനിക്കും. നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.
അതേസമയം ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. രാഷ്ട്രീയ, സിനിമ, സാസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിനു ആശംസകളുമായി എത്തി.
https://www.facebook.com/Malayalivartha