ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ അവാര്‍ഡ് മലയാള സിനിമയ്ക്ക് കിട്ടിയതില്‍ വലിയ സന്തോഷം.... 48 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി താന്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തെ കാണുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍

പുരസ്‌കാരത്തിനായി തന്നെ തിരഞ്ഞെടുത്ത ജൂറിയ്ക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി. 48 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി താന്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തെ കാണുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെത്തിയ മോഹന്‍ലാല്‍ കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
'48 വര്‍ഷത്തെ എന്റെ സിനിമ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാന്‍ ഈ അവാര്‍ഡിനെ കാണുന്നു. ജൂറിയോടും കേന്ദ്ര സര്‍ക്കാരിനോടും നന്ദി പറയുന്നു. ആദ്യം തന്നെ ഈശ്വരനോടും എന്റെ കുടുംബത്തോടും പ്രേക്ഷകരോടും കൂടെ അഭിനയിച്ചവരോടും നന്ദി പറയുന്നു. ഈ അവാര്‍ഡ് ഞാന്‍ മലയാള സിനിമയ്ക്ക് നല്‍കുന്നു. അമ്മയെ പോയി കണ്ടു. അവാര്‍ഡിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. അമ്മയുടെ അനുഗ്രഹം വാങ്ങിയിട്ടാണ് മാദ്ധ്യമങ്ങളെ കാണാന്‍ ഞാന്‍ എത്തിയത്.
48 വര്‍ഷത്തിനിടെ എന്റെ ഒപ്പം പ്രവര്‍ത്തിച്ച പലരും ഇന്ന് ഇല്ല അവരെ ഞാന്‍ ഈ നിമിഷം ഓര്‍ക്കുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ അവാര്‍ഡ് മലയാള സിനിമയ്ക്ക് കിട്ടിയതില്‍ വലിയ സന്തോഷം.
അവാര്‍ഡ് വിവരം ആദ്യം അറിയിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. ആദ്യം കേട്ടപ്പോള്‍ ഞാന്‍ ഒന്നുകൂടെ പറയാനാണ് ആവശ്യപ്പെട്ടത്. അതില്‍ വ്യക്തത വരുത്താനായിരുന്നു അത്. 48 വര്‍ഷം സിനിമാ മേഖലയില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ഒരുപാട് അവാര്‍ഡ് കിട്ടിയിട്ടുണ്ടെങ്കിലും ഈ അവാര്‍ഡ് വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. നാളെ ദൃശ്യം 3 തുടങ്ങാനിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു .
" f
https://www.facebook.com/Malayalivartha