മോഹന്‍ലാലിന് അഭിനന്ദനവുമായി അമിതാഭ് ബച്ചന്‍

മോഹന്‍ലാലിന് 2023ലെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച വാര്‍ത്തയെ ആവേശത്തോടെയാണ് സിനിമാലോകം സ്വീകരിച്ചത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഇതിഹാസ താരം അമിതാഭ് ബച്ചനും. എക്‌സിലൂടെയാണ് ബച്ചന്‍ മോഹന്‍ലാലിന് അഭിനന്ദനം അറിയിച്ചത്.
അമിതാഭ് ബച്ചന്റെ വാക്കുകള്‍;
'ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നിങ്ങള്‍ക്ക് ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, മോഹന്‍ലാല്‍ ജി. ഇത് തികച്ചും അര്‍ഹിക്കുന്ന അംഗീകാരമാണ്! ഒരുപാട് അഭിനന്ദനങ്ങള്‍. നിങ്ങളുടെ കഴിവിന്റെയും പ്രവൃത്തികളുടെയും വലിയ ആരാധകനാണ് ഞാന്‍. ആഴത്തിലുള്ള വികാരങ്ങള്‍ ലാളിത്യത്തോടെ പ്രകടിപ്പിക്കുന്ന നിങ്ങളുടെ കഴിവ് ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അതുല്യമായ കഴിവുകളാല്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയും വഴികാട്ടിയായി തുടരുകയും ചെയ്യട്ടെ. അതിരറ്റ ബഹുമാനത്തോടും അഭിമാനത്തോടും കൂടി, ഞാന്‍ എപ്പോഴും ഒരു സമര്‍പ്പിത ആരാധകനായി തുടരും. നമസ്‌കാരം.' അമിതാഭ് ബച്ചന്‍ കുറിച്ചു.
https://www.facebook.com/Malayalivartha