മലയാള സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 92-ാം പിറന്നാള്‍... പ്രിയ നടന് ആശംസകളുമായി ആരാധകരും സിനിമാലോകവും

ആശംസകളുമായി ആരാധകരും സിനിമാലോകവും... മലയാള സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 92-ാം പിറന്നാള്‍ ആണ്. ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്‌നേഹ സമ്പന്നനുമായ അച്ഛനും അപ്പൂപ്പനായുമെല്ലാം തിളങ്ങിയ അദ്ദേഹത്തിന് സിനിമയുടെ കാര്യത്തില്‍ ഇന്നും ചെറുപ്പമാണ്. സിനിമയെക്കുറിച്ചും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുമൊക്കെ കൃത്യമായ അഭിപ്രായങ്ങളുണ്ട് അദ്ദേഹത്തിന്. അതുകൊണ്ടു തന്നെയാണ് പുതിയ തലമുറ പോലും അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ ഏറ്റെടുക്കുന്നത്.
പ്രായാധിക്യത്തെ തുടര്‍ന്ന് തിരക്കേറിയ ജീവിതത്തില്‍ നിന്ന് മാറി വീട്ടില്‍ വിശ്രമത്തിലാണ് മധു ഇപ്പോള്‍. ഹിന്ദി അധ്യാപകനായാണ് മധുവിന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് നാടക രംഗത്തേക്ക് എത്തി. രാമു കാര്യാട്ട് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്.
അതേസമയം സിനിമ കാണാതെയോ സിനിമയെക്കുറിച്ച് സംസാരിക്കാതെയോ ഒരു ദിവസവും കടന്നുപോകില്ല. ജന്മദിനാഘോഷത്തെക്കുറിച്ചും അദ്ദേഹത്തിന് തന്റേതായ നിലപാടുണ്ട്. 'എല്ലാ ദിവസവും എനിക്ക് ഒരുപോലെയാണ്. ഒരു ആഘോഷങ്ങള്‍ക്കും ഞാന്‍ മുന്‍കൈ എടുക്കാറില്ല. കുട്ടിക്കാലത്ത് അമ്മയോ അമ്മൂമ്മയോ ചെറിയൊരു ആഘോഷം നടത്തും. പുറത്താണെങ്കില്‍ ഇൗ ദിവസത്തെക്കുറിച്ച് ഞാന്‍ മിണ്ടാറുകൂടിയില്ല. ഇപ്പോള്‍ രാത്രി 12ന് മകള്‍ ഉമയുടെ വക കേക്ക് മുറിക്കും. ഉച്ചയൂണിന് പ്രഥമനും ഉണ്ടാകുമെന്ന്് മധു പറയുന്നു.
"
https://www.facebook.com/Malayalivartha























