തന്നെപ്പറ്റി കേട്ട ഏറ്റവും വലിയ ഗോസിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് മമിത ബൈജു

വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ മനസ്സ് കവര്‍ന്ന താരമാണ് മമിത ബൈജു. പ്രദീപ് രംഗനാഥന്‍ മമിത ബൈജു ചിത്രം 'ഡ്യൂഡ്' തീയേറ്ററുകളിലെത്താന്‍ പോകുകയാണ്. അതിനിടയില്‍ തന്നെ കുറിച്ച് വരുന്ന ഗോസിപ്പിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം. താന്‍ തന്നെപ്പറ്റി കേട്ട ഏറ്റവും വലിയ ഗോസിപ്പ് 15 കോടി പ്രതിഫലം വാങ്ങിയെന്നതാണെന്നും മമിത പറഞ്ഞു.
'അതായത് അവര്‍ ഓരോ തോന്നിയ നമ്പര്‍ ഇടും. അതിന്റെ താഴെ വരുന്ന കമന്റ് കാണണം. ഇത്രയൊക്കെ വാങ്ങിക്കാന്‍ ഇവളാരാണെന്നൊക്കെ. ആരുടെയോ മനസില്‍ തോന്നിയ കാര്യം, പഴി വരുന്നത് നമുക്കും.' നടി പറഞ്ഞു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രേമലു 2. ഈ സിനിമയെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
പ്രദീപ് രംഗനാഥന്‍ മമിത ബൈജു ചിത്രം 'ഡ്യൂഡ്' തീയേറ്ററുകളിലെത്താന്‍ പോകുകയാണ്. സിനിമയുടെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നവാഗതനായ കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരത് കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹാറൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് മറ്റ് താരങ്ങള്‍. ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്നും സോഷ്യല്‍ മെസേജുണ്ടെന്നും മമിത ഒരു അഭിമുഖത്തില്‍ പറഞ്ഞു.
വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും മമിത ബൈജു പങ്കുവച്ചു. ' സാര്‍ ഭയങ്കര ശാന്തമാണ്. എന്തുണ്ടായാലും വളരെ ശാന്തമാണ്. ആളുകളെ ഒബ്‌സേര്‍വ് ചെയ്യും. സാര്‍ എന്നെ അനുകരിച്ചിട്ടുണ്ട്. എന്റെയും വിജയ് സാറിന്റെ ജന്മദിനം ഒരു നാളിലാണ്. പക്ഷേ ഷൂട്ട് ഇല്ലാത്തതിനാല്‍ ഒന്നിച്ച് ആഘോഷിക്കാനായില്ല.' മമിത വ്യക്തമാക്കി.
https://www.facebook.com/Malayalivartha