ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി (34) അന്തരിച്ചു. ടെക്സാസിലെ ബ്രൺസ്വില്ലെയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നു.
കുട്ടിക്കാലത്ത് സെറിബ്രൽ പാൾസി ബാധിച്ച മിറ്റി അതിന്റെ ബുദ്ധിമുട്ടുകളെല്ലാം തരണം ചെയ്താണ് അഭിനയരംഗത്ത് മാറ്റ് തെളിയിച്ചത്. ഇതിന് പുറമേ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കൈകാര്യം ചെയ്ത പ്രമേയവും വേറിട്ട പാത്രസൃഷ്ടിയും അവതരണശൈലിയും കൊണ്ട് അമേരിക്കയിൽ ഏറെ ജനപ്രിയമായ ബ്രേക്കിങ് ബാഡിൽ വാൾട്ടർ വൈറ്റ് ജൂനിയർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയാണ് മിറ്റി ശ്രദ്ധനേടിയത്.
അധോലോക നായകനായി മാറുന്ന ഒരു രസതന്ത്ര അധ്യാപകന്റെ മകന്റെ വേഷമായിരുന്നു ഇത്. സെറിബ്രൽ പാൾസി ബാധിച്ച കഥാപാത്രമായിരുന്നു ഇത്. ഇതേ അവസ്ഥയോട് പൊരുതേണ്ടി വന്ന തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളായിരുന്നു ഈ കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി മിറ്റി ഉപയോഗിച്ചത്.
"
https://www.facebook.com/Malayalivartha


























