നീരജ് മാധവിന് 50 ജോഡി ഷൂസ്

തിരുവനന്തപുരം: സിനിമയിലെത്തും മുന്‍പ് ഫാഷനില്‍ തിളങ്ങിയിരുന്നയാളാണ് നടന്‍ നീരജ് മാധവ്. കേരളത്തില്‍ ആണുങ്ങളുടെ ഫാഷന്‍ ട്രന്‍ഡ് ആദ്യം വരുന്നത് തലശേരിയിലും കോഴിക്കോട്ടുമാണ്. അവിടുത്തെ ബിസിനസുകാര്‍ സിംഗപ്പൂരിലും മലേഷ്യയിലും പോയി പുതിയ ട്രെന്‍ഡുകള്‍ വാങ്ങും. എല്ലാം എസ്.എന്‍ സ്ട്രീറ്റില്‍ കിട്ടും. അങ്ങനെയാണ് ഫാഷന്‍ ഭ്രമം നീരജ് മാധവിന് വന്നത്. ഇപ്പോ താരത്തിന് ഏതാണ്ട് 50 ജോഡി ഷൂസുണ്ട്. ഫങ്കി, കാഷ്വല്‍ ടൈപ്പുകളോടാണ് താല്‍പര്യം. അഡിഡാസും എയര്‍ ജോര്‍ദാനുമാണ് ഇഷ്ട ബ്രാന്‍ഡുകള്‍. ചുമ്മാ ഷൂസ് വാങ്ങില്ല. ഒര്‍ജിനല്‍ വാങ്ങണമെന്ന് നിര്‍ബന്ധമാണ്.
ജാക്കറ്റും തൊപ്പിയും ടീ ഷര്‍ട്ടും ബ്രാന്‍ഡഡ് ആണ് ഇഷ്ടമെങ്കിലും ഷൂസിന്റെ അത്ര വാശിയില്ല. കാരണം ഷൂസ് നല്ലതല്ലെങ്കില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ കാല് മുറിയും. വീട് പണിയുമ്പോള്‍ ഒരു മുറി ജാക്കറ്റിനും ഷൂസിനും ടീ ഷര്‍ട്ടിനും മാറ്റിവയ്ക്കണമെന്നാണ് ആഗ്രഹം. താന്‍ ട്രന്‍ഡിയാണെങ്കിലും സിനിമയിലെ കഥാപാത്രങ്ങള്‍ മോനിച്ചനും തങ്കച്ചനുമൊക്കെയാണ്. അതിനാല്‍ കിടിലം ഡ്രസ് ഇട്ട് ചടങ്ങുകള്‍ക്ക് ചെല്ലുന്നതും ഫെയ്സ്ബുക്കില്‍ ഫോട്ടോസ് ഇടുന്നതും പലര്‍ക്കും രസിക്കുന്നില്ല. ഫെയ്സ് ബുക്കിലെ കമന്റുകള്‍ കണ്ടാലത് മനസിലാകും.
ഊഴത്തിലെ വേഷം ശരിക്കും മോഡേണായിരുന്നു. മുടിയൊക്കെ നീട്ടിവളര്‍ത്തി കോട്ടയം ബി.എം.എസ് കോളജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ചെ്ന്നതായിരുന്നു നീരജ്. അവിടെ ജിത്തുജോസഫും ഉണ്ടായിരുന്നു. നീരജിനെ കണ്ട് ജിത്തു പറഞ്ഞു, എന്റെ കഥാപാത്രമായാണല്ലോ നീ വന്നത്. നന്നായിരിക്കുന്നു. അങ്ങനെയാണ് ഊഴത്തില്‍ സെക്കന്‍ഡ് ഹീറോയാകുന്നത്. പക്ഷെ, ആദ്യം അത് പറയാന്‍ ഭയമായിരുന്നു. പിന്നീട് പൃഥ്വിരാജാണ് അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























