സങ്കടമുണ്ട് കേട്ടോ... തന്റെ കുടുംബ ജീവിതത്തില്‍ എന്തു സംഭവിച്ചുവെന്ന് തുറന്ന് പറഞ്ഞ് രംഭ

രംഭയുടെ വിവാഹമോചനം സംബന്ധിച്ച് കോടതിയെ സമീപിച്ചെന്ന വാര്‍ത്തയാണ് തെന്നിന്ത്യന്‍ മാധ്യമങ്ങളില്‍ നിറയുന്നത്. തനിക്കു വീണ്ടും ഭര്‍ത്താവിനൊപ്പം ജീവിക്കണം എന്ന് ആവശ്യപ്പെട്ടു രംഭ കോടതിയെ സമീപിച്ചു എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഈ വാര്‍ത്തയെക്കെതിരെ രംഭ തന്നെ രംഗത്തു വന്നു. ഞാന്‍ കോടതിയില്‍ പോകുന്നത് ആരെങ്കിലും കണ്ടോ എന്നാണ് രംഭ ചോദിക്കുന്നത്. അങ്ങനെ യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലാത്ത എന്റെ കുടുംബത്തെക്കുറിച്ച് എങ്ങനെ ഈ വാര്‍ത്ത വന്നു. ഞങ്ങളുടെ കുടുംബ ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല നല്ല രീതിയിലാണ് കുടുംബം മുന്നോട്ട് പോകുന്നതെന്നും താരം വ്യക്തമാക്കി.
സഹോദരില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നതായി അറിഞ്ഞത്. എനിക്ക് രണ്ടു മക്കളുണ്ട് അവരുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. ആദ്യമായല്ല രംഭയുടെ വിവാഹ മോചന വാര്‍ത്ത പ്രചരിക്കുന്നത്. ഹിന്ദു വിഭാഗത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം തന്നെ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചതായാണ് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നത്.
ഇതിനിടയില്‍ രംഭയ്ക്കു പിന്തുണയുമായി ഖുശ്ബു രംഗത്ത് എത്തി. വാര്‍ത്ത കണ്ടതോടെ കാനഡയില്‍ പോയി രംഭയെ നേരിട്ടു കണ്ടു എന്നും രണ്ടു മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം രംഭ സന്തോഷവതിയാണ് എന്നും ഖുശ്ബു പറഞ്ഞു. ട്വിറ്ററിലൂടെയാണു ഖുശ്ബു ഇക്കാര്യം വ്യക്തമാക്കിയത്. രംഭയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണു ഖുശ്ബു. ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

കാനഡയിലെ ബിസിനസ് പ്രമുഖനായ ഇന്ദിരന്‍ പത്മനാഭനുമായി 2010ലായിരുന്നു രംഭയുടെ വിവാഹം. വിവാഹ ശേഷം കുറച്ചു നാള്‍ ഭര്‍ത്താവിന്റെ ബിസിനസില്‍ സഹായിച്ച് രംഭ കാനഡയിലായിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.
https://www.facebook.com/Malayalivartha























