ടിയാന്റെ സെറ്റിന് തീപിടിച്ചു; നിര്‍മാതാവിന് വലിയ നഷ്ടം

പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന ടിയാന്റെ ഹൈദരാബാദിലെ സെറ്റിന് തീപിടിച്ചു. നിര്‍മാതാവിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. സെറ്റിട്ട ചായക്കടയ്ക്ക് തീപിടിച്ചു. അത് മറ്റ് സെറ്റുകളിലേക്ക് പടരുകയായിരുന്നു. കടുത്ത ചൂടും വരണ്ട കാറ്റുമായപ്പോള്‍ തീ പെട്ടെന്ന് പടര്‍ന്നു.
മഴകാരണം കുറേ ദിവസം ഷൂട്ടിംഗ് നടന്നില്ല. ആ ഇനത്തിലും നഷ്ടം സംഭവിച്ചു. പൃഥ്വിരാജും ഇന്ദ്രജിത്തും ദിവസങ്ങളോളം ഹോട്ടല്‍ മുറിയില്‍ ചെലവഴിച്ചു. ഒടുവില്‍ പൃഥ്വിരാജ് ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിനായി മലേഷ്യയ്ക്ക് പറന്നു. ഏകദേശം 20 കോടി രൂപയോളമാകും ചിത്രം തിയേറ്ററിലെത്തണമെങ്കില്‍.
എന്നാല്‍ ഇന്ദ്രജിത്ത് പൃഥ്വിരാജ് ചിത്രങ്ങള്‍ക്ക് ഇത്രയും മുതല്‍ മുടക്കിയാല്‍ ലാഭമാകുമോ എന്ന ആശങ്കയുണ്ട്. ഇരുവരും ഒന്നിച്ച ക്ലാസ്‌മേറ്റ്‌സ് , അമര്‍ അക്ബര്‍ ഒഴികെയുള്ള ചിത്രങ്ങളെല്ലാം വലിയ പരാജയമാണ്. ടിയാന് വേണ്ടി ഒരു വില്ലേജ് മുഴുവനായി സെറ്റിട്ടിരിക്കുകയാണ്. 60 ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
ആയിരത്തോളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അതിന് വേണ്ടി മാത്രം നല്ലൊരു തുക ചെലവാകും. 86 ദിവസത്തെ ഷൂട്ടിംഗാണ് പ്ലാന്‍ ചെയ്തത്. എന്നാല്‍ 61 ദിവസത്തെ ഷൂട്ടേ തീര്‍ന്നുള്ളൂ. സാമ്പത്തികനേട്ടം ഉദ്ദേശിച്ചല്ല ഈ സിനിമ ചെയ്യുന്നതെന്ന് നിര്‍മാതാവ് മുഹമ്മദ് ഹനീഫ് പറഞ്ഞു.
https://www.facebook.com/Malayalivartha























