ആരാടീ.... എന്റെ മുണ്ടെടുത്തത്....? എടിയല്ല.... എടന്‍... മണിച്ചിത്രത്താഴിലെ ആ രംഗം കണ്ട് കെപിഎസി ലളിത ദേഷ്യപ്പെട്ടു

മലയാളികളെ ഏറെ കുടുകുടെ ചിരിപ്പച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. അതിലെ കോമഡി സീനുകളുടെ പിറവിയെപ്പറ്റി സംവിധായകനായ ഫാസില്‍ തന്നെ മനസ് തുറന്നു.
ദുരൂഹമായ ഒരു മേടയും അവിടെ നടക്കാന്‍ പോകുന്ന അസാധാരണമായ അനുഭവങ്ങളുമാണ് കഥയില്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്നതു കൊണ്ട് അതിനുേവണ്ടിയുള്ള പശ്ചാത്തലം ഒരുക്കുകയായിരുന്നു മധു മുട്ടം ചെയ്തത്. മണിച്ചിത്രത്താഴിലെ ഓരോ നര്‍മരംഗവും ഒരു മാലയില്‍ എന്ന പോലെ കോര്‍ത്തിടുകയായിരുന്നു. സിനിമയുെട ആരംഭം മുതല്‍ ക്ലൈമാക്‌സ് വരെ ഇതു നിലനിര്‍ത്താനായി എന്നതാകാം സിനിമയുടെ വിജയകാരണം.
നിരവധി സംഭവങ്ങളുെട തുടര്‍ച്ചയായി വരുന്നതാണ് മോഹന്‍ലാലും കെ.പി.എ.സി, ലളിതയും കൂടിയുള്ള ബാത്‌റൂം സീന്‍. 'ആരാടീ.... എന്റെ മുണ്ടെടുത്തത്....? ' എന്ന് ലളിത ചോദിക്കുന്നതും 'എടിയല്ല.... എടന്‍....എടാ.....' എന്ന് മോഹന്‍ലാല്‍ ശബ്ദം മാറ്റി പറയുന്നതുമായ സീന്‍. പിന്നീട് മോഹന്‍ലാല്‍ വിനയപ്രസാദിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്നു. അതു തന്നോടാെണന്നു തെറ്റിദ്ധരിച്ച് ലളിത ചീത്ത വിളിക്കുന്നു. ആ സീന്‍ എടുക്കാന്‍ അര ചുമരുള്ള രണ്ട് കുളിമുറി വേണം. എങ്കിേല ഒരു കുളിമുറിയില്‍ നിന്ന് അടുത്ത കുളിമുറിയിേലക്ക് മുണ്ട് എടുക്കാന്‍ പറ്റൂ. ഈ ഒരേയൊരു സീനിനു വേണ്ടി മറ്റൊരു ലൊക്കേഷന്‍ നോക്കാനും പറ്റിയില്ല. അങ്ങനെ കുളിമുറി സെറ്റിടാം എന്നു തീരുമാനിച്ചു.
തൃപ്പൂണിത്തുറ ഹില്‍പാലസില്‍ ആണ് അന്ന് ഷൂട്ടിങ് നടക്കുന്നത്. ഒരു ഇടനേരത്ത് പാലസിനു പിന്നിലൂടെ നടക്കുമ്പോള്‍ അതാ ഒരു കെട്ടിടം. അന്വേഷിച്ചപ്പോഴാണറിഞ്ഞത്, അതൊരു പഴയ കുളിമുറിയാണെന്ന്. മനസ്സിലുദ്ദേശിച്ചതു പോലെ തന്നെ അരച്ചുമരുള്ള കുളിമുറി.
മറ്റൊരു കാര്യം, ഈ സീനില്‍ ലളിത അഭിനയിച്ചില്ല എന്നതാണ്. ഡബ്ബ് ചെയ്യാന്‍ വന്നപ്പോഴാണ് ലളിത ഇങ്ങനെയൊരു സീനിനെക്കുറിച്ച് അറിയുന്നതു തന്നെ. 'ഈ സീന്‍ ആരെടുത്തു? എപ്പോള്‍ എടുത്തു? എങ്ങനെയെടുത്തു?' എന്നൊക്കെപ്പറഞ്ഞ് ലളിത ദേഷ്യപ്പെട്ടു. പിന്നീട് സീനിലെ തമാശയോര്‍ത്ത് അവര്‍ക്ക് ചിരി അടക്കാനും കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha























