Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

മാമൂക്കോയ നടത്തിയത് കൈയ്യേറ്റം തന്നെയെന്ന് കോര്‍പറേഷന്‍; എന്തിനാ റോഡിലേക്ക് കോണ്‍ക്രീറ്റ് ഇട്ടത്...?

01 NOVEMBER 2016 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

കോഴിക്കോട് അരക്കിണറിലെ മാമുക്കോയയുടെ വസതിയിലേക്കുള്ള വഴിയുടെ ഒരു ഭാഗം കൈയേറി അദ്ദേഹം കോണ്‍ക്രീറ്റ് ചെയ്തത് കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചുമാറ്റിയത് ഏറെ വിവാദമായിരുന്നു. തന്നെ കൈയേറ്റക്കാരനായി ചിത്രീകരിക്കാന്‍ കോര്‍പ്പറേഷനും റവന്യൂ അധികൃതരും ഉല്‍സാഹിക്കുകയാണെന്ന് പറഞ്ഞ്, മാദ്ധ്യമങ്ങളെ വിളിച്ചുവരുത്തി അദ്ദേഹം പറഞ്ഞു. എന്നാല്‍ മാമുക്കോയയുടേത് കൈയേറ്റം തന്നെയാണെന്ന് വ്യക്തമാക്കി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ രംഗത്തത്തെിയതോടെ മാമുക്കോയ പ്രതിരോധത്തിലായി.

മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നിര്‍മ്മിച്ചത് കോര്‍പറേഷന്റെ സ്ഥലം കൈയേറിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍. മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് കോണ്‍ക്രീറ്റ് ചെയ്ത വഴി പൊളിച്ചുമാറ്റിയതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യം എല്ലാവരെയും നേരത്തേ അറിയിച്ചിരുന്നുവെന്നും എന്നാല്‍, ഓരോരുത്തര്‍ക്കും പ്രത്യേകമായി നോട്ടീസ് നല്‍കിയിട്ടില്ലെന്നും കോര്‍പറേഷന്‍ സ്ഥിരം സമിതിയും വ്യക്തമാക്കി. 

ബേപ്പൂരിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചാണ്. ഇതിന് നാട്ടുകാരുടെ പിന്തുണയുമുണ്ട്. മാമുക്കോയയെ ലക്ഷ്യം വച്ചുകൊണ്ടല്ല ഒഴിപ്പിക്കല്‍ ആരംഭിച്ചത്. സ്ഥലത്തെ റോഡ്, നടപ്പാത കൈയേറ്റം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചു. അനധികൃത കച്ചവടം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ പരാതിയുമുണ്ട്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തുടരുമെന്നും മേയര്‍ അറിയിച്ചു.

മാമുക്കോയയുടെ വീട് നില്‍ക്കുന്ന പ്രദേശത്തെ റെസിഡന്റ്‌സ് അസോസിയേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഉണ്ടാക്കിയ കൈയേറ്റം പൊളിച്ചുമാറ്റിയതെന്ന് കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ബാബുരാജ് പറഞ്ഞു. ആവശ്യമായ സമയം നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതിനാലാണ് കൈയേറ്റം കോര്‍പറേഷന്‍ നേരിട്ട് ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാമുക്കോയയുടെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് വഴി പൊളിച്ചുമാറ്റിയ കോര്‍പറേഷന്‍ അധികൃതരുടെ നടപടി വിവാദമായിരുന്നു.

അതേസമയം മാമുക്കോയ റോഡിലേക്ക് അല്‍പ്പം കയറ്റി കോണ്‍ക്രീറ്റ് ഇട്ട നടപടി കൈയേറ്റമാണെന്ന് പറയുന്ന മേയറും ഭരണസമിതിയും എടക്കാട് തണ്ണീര്‍തത്തടം നികത്തി ഫഌറ്റ് നിര്‍മ്മിക്കുന്നതിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ഫഌറ്റ് നിര്‍മ്മാണത്തില്‍ അപാകതയില്ലെന്നും പ്രദേശവാസികളുടെ പ്രതിഷേധം സ്വാഭാവികമാണെന്നുമായിരുന്നു മേയര്‍ അടക്കമുള്ള അധികൃതരുടെ പ്രതികരണം. കോഴിക്കോട്ടെ ചെറുകിട കൈയേറ്റങ്ങള്‍ ഒഴുപ്പിക്കുന്ന കോര്‍പ്പറേഷന്‍ വന്‍കിടക്കാര്‍ക്കുനേരെ കണ്ണടക്കയാണെന്നും ആക്ഷേപമുണ്ട്.

ആദ്യകാലത്ത് ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെട്ടിരുന്ന മാമുക്കോയ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകാലത്തൊക്കെ ഇടതുപക്ഷ എതിര്‍ക്കുന നിലപാടണ് പരസ്യമായി സ്വീകരിച്ചത്. അതിന്റെ അനുരണനങ്ങളും ഈ പ്രശ്‌നത്തില്‍ ഉണ്ടെന്നും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (1 hour ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (1 hour ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (2 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (3 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (3 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (4 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (4 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (4 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (5 hours ago)

Malayali Vartha Recommends