ആ വാക്കുകള്‍ ദൈവവചനങ്ങളാണെന്ന് രജനീകാന്ത്

കഴിഞ്ഞ ദിവസം നടന്‍ ശിവകുമാറിന്റെ 75ാം ജന്മദിനമായിരുന്നു . തമിഴ് സിനിമ ലോകം മുഴുവന്‍ അദ്ദേഹത്തിന് ആശംസകളുമായി എത്തിയപ്പോള്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് എല്ലാവരില്‍ നിന്നും തികച്ചും വ്യത്യസ്തനായി. സ്വന്തം കൈപ്പടയില്‍ രണ്ട് പേജുള്ള കത്താണ് രജനി പ്രീയ കൂട്ടുകാരന് നല്‍കിയത്. പിറന്നാള്‍ ആശംസകള്‍ക്ക് പുറമേ താന്‍ നല്ല നടനാകാന്‍ കാരണമായ സുഹൃത്തിനുള്ള നന്ദിയും കടപ്പാടുമായിരുന്നു വാക്കുകളില്‍.
ഒരു കാലത്ത് സിഗരറ്റിനും, മദ്യത്തിനും അടിമയായിരുന്ന രജനിയെ അതില്‍ നിന്നൊക്കെ മോചിപ്പിച്ചത് ശിവകുമാറാണ്. തെന്നിന്ത്യയിലെ മികച്ച നടനാകാന്‍ സാധിക്കുമെന്നും , ജീവിതത്തില്‍ സിനിമ മാത്രമായിരിക്കണം ലഹരി എന്നും ശിവകുമാര്‍ പറയുമായിരുന്നു. മദ്യത്തില്‍ നിന്ന് രജനിയെ മോചിപ്പിക്കാന്‍ ഒരുപാടു നാള്‍ ശിവകുമാര്‍ പുറകേ നടന്നു. ആദ്യമൊന്നും താന്‍ അനുസരിക്കാതിരുന്നിട്ടും പരിശ്രമത്തില്‍ നിന്ന് ശിവകുമാര്‍ പിന്തിരിഞ്ഞിട്ടില്ലെന്നും രജനി പറയുന്നു.
ഡീ അഡിക്ഷന്‍ സെന്റര്‍ എന്ന ഉപായം കണ്ടു പിടിച്ചതും ശിവകുമാര്‍ തന്നെ. അങ്ങനെ സ്‌റ്റൈല്‍ മന്നനെ അതില്‍ നിന്നൊക്കെ മോചിപ്പിച്ചെടുത്തു. അതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകള്‍ ദൈവവചനങ്ങളായാണ് കാണുന്നതെന്ന് രജനി പറയുന്നു.
'അദ്ദേഹം എന്തു പറഞ്ഞാലും അത് സത്യമായിരിക്കും. അദ്ദേഹത്തിന്റെ വാക്കുകള്‍ നാം അനുസരിക്കാന്‍ ശ്രമിച്ചാല്‍ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കും. അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' എന്ന് പറഞ്ഞാണ് രജനി കത്ത് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























