ശ്വേതേ നീ ഹാപ്പിയല്ലേ, ഇന്ന് നേരത്തേ പോകണമെങ്കില്‍ പൊയ്‌ക്കോളൂ, പൊട്ടിത്തെറിച്ച ശ്വേതാമേനോനു ഷാജോണ്‍ കാണിച്ച മെസ്സേജില്‍ തലകറങ്ങി

തന്റെ അഭിമുഖത്തിലാണ് ശ്വേതാമേനോന്‍ ഷാജോണ്‍ കാണിച്ച മെസ്സേജിനെപ്പറ്റി തുറന്നു പറഞ്ഞത്. ''ഒരു ഗള്‍ഫ് ഷോയ്ക്ക് പോയതാണ് ഞാന്‍. ഇങ്ങനെ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതൊന്നും അറിഞ്ഞിരുന്നില്ല. രാത്രി പ്രാക്ടീസ് കഴിഞ്ഞ് റൂമില്‍ പോയിക്കിടന്നുറങ്ങി. രാവിലെ എത്തുമ്പോള്‍ അവിടെ ആര്‍ക്കും ചിരിയും തമാശയുമൊന്നുമില്ല. സീരിയസായി പ്രാക്ടീസ് മാത്രം. ഇടയ്ക്ക് കൂടിനിന്ന് എന്നെ നോക്കി എന്തൊക്കെയോ സംസാരിക്കുന്നു. കാര്യം തിരക്കിയിട്ട് ആരുമൊന്നും പറയുന്നുമില്ല. എനിക്കാകെ ഇറിറ്റേഷനായി.
അവസാനം കലാഭവന്‍ ഷാജോണ്‍ ആണ് ശ്വേതയോടു കാര്യം തിരക്കിയത്. 'ശ്വേത, നീ ഹാപ്പിയല്ലേ. ഇന്ന് നേരത്തേ പോണമെങ്കില്‍ പൊക്കോ..' അതും കൂടി കേട്ടതോടെ ശ്വേതാ ചൂടായി. അപ്പോള്‍ ഷാജോണ്‍ ആ മെസേജ് കാണിച്ചു. സോഷ്യല്‍ മീഡിയ വഴി തന്റെ വിവാഹ ബന്ധം തകര്‍ന്നെന്നും ശ്വേതാ വിവാഹ മോചനം നേടിയെന്നുമായിരുന്നു വാര്‍ത്ത. വാര്‍ത്ത കണ്ടതും ശ്വേത പൊട്ടിച്ചിരിച്ചു. . ശ്രീയെ ഉടന്‍ തന്നെ ഫോണ്‍ ചെയ്ത് വിശേ ഷം അറിയിച്ചു, കേട്ടില്ലേ, നമ്മള്‍ വീണ്ടും വിവാഹമോചിത രായി. എന്റെ ജീവിതകഥ ഒരു മാഗസിനില്‍ വന്നിരുന്നു. ആ സമയത്തിറങ്ങിയ ലക്കത്തിലാണ് എന്റെ ആദ്യത്തെ വിവാഹമോചനത്തെപ്പറ്റി പറഞ്ഞിരുന്നത്. അതാണ് പുതിയ കുപ്പിയിലാക്കി ഇറക്കിയത്.
ഇതൊക്കെ സൈബര്‍ ക്രൈമാണ്. ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന തമിഴ് സിനിമ 'ഇനൈദളം' ഇങ്ങനെയൊരു സൈബര്‍ ക്രൈമിന്റെ കഥയാണ് പറയുന്നത്. അടുത്ത വിവാഹമോചനം എന്നാണെന്നു നോക്കിയിരിക്കലാ ഇപ്പോ എന്റെയും ശ്രീയുടെയും പ്രധാന തമാശ.'' ശ്വേതാ മേനൊന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഴിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























