അവര്‍ക്ക് വഴങ്ങിയിരുന്നെങ്കില്‍ ഞാന്‍ ഇന്ന് തിരക്കുള്ള നായികയാകുമായിരുന്നുവെന്ന് ഷംനകാസിം

മലയാള സിനമാ ഇന്‍ഡസ്ട്രിയില്‍ വളരണമെങ്കില്‍ ഗോഡ് ഫാദര്‍മാരും ഭാഗ്യവും കൂടി വേണമെന്ന് നടി ഷംനകാസിം. മലയാള സിനിമയില്‍ തന്നെ ഒതുക്കിയപ്പോഴാണ് തമിഴില്‍ പോയത്. അവിടെ പൂര്‍ണ്ണ എന്ന പേരു സ്വീകരിച്ചു അഭിനയിച്ച് വരവേ മലയാശ ലോബികള്‍ അവിടെയും ഇടപെട്ടുവെന്നാണ് ഷംനയുടെ പരാതി.
തമിഴിലൂടെ ഷംന കൂടുതല്‍ പ്രശ്‌സ്തയായി രക്ഷപ്പെടുമെന്നായപ്പോഴാണ് അവിടേയ്ക്കും ചിലര്‍ പാരകളുമായി വന്നത്. ഒരു ഭാഷയിലും ഷംന വളരാന്‍ പാടില്ല പോലും. അതിനവര് പറഞ്ഞ കാരണം അഹങ്കാരിയാണെന്നായിരുന്നു.
ഇപ്പോള്‍ സെവരക്കനി എന്ന സിനിമ മാത്രമാണ് ഷംനയുടെ കൈവശമുള്ളത്. സിനിമയില്‍ കഴിവു മാത്രം പോരാ, ഗോഡ് ഫാദര്‍മാരും ഭാഗ്യവും കൂടി വേണമെന്ന് ഷംന മനസ്സിലാക്കിയെങ്കിലും വൃത്തികെട്ട ഗെയിമില്‍ പങ്കെടുക്കാന്‍ താത്പര്യമില്ല. അതാണ് അപകടസന്ധിക്കു കാരണം.
വന്ന വഴികള്‍ മറക്കാത്ത വിരലിലെണ്ണാവുന്ന നടികളില്‍ ഒരുവളാണ് ഷംനാസിം. ഒരു ചെറിയ റോളില്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ വന്ന്, പടിപടിയായി വളര്‍ച്ചയുടെ സമയത്ത് ആരൊക്കെയോ ചേര്‍ന്ന് പിടിച്ചു താഴെയിട്ടു. അല്ലായിരുന്നെങ്കില്‍ മലയാളസിനിമയില്‍ തിരക്കുള്ള നായികനടിയായി മാറുമായിരുന്നു.
നന്നായി നൃത്തം ചെയ്യുന്ന ഷംനയ്ക്ക് ആരോടും പരാതിയില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല. കാരണം അഭിനയിക്കാന്‍ വേണ്ട സൗന്ദര്യവും അഭിനയശേഷിയും ഉണ്ടായിട്ടും മറ്റാര്‍ക്കോ വേണ്ടിയാണ് ഷംനയെ ഒഴിവാക്കിയതെന്ന് വിശ്വസിക്കാനാണ് അവര്‍ക്കിഷ്ടം.
https://www.facebook.com/Malayalivartha























