Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ഒരു വേശ്യയുടെ വേഷം നീ എന്തിന് ചെയ്തു എന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്: നടി കവിതാ നായര്‍

11 DECEMBER 2016 03:32 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറിനിന്ന നടി കവിതാ നായര്‍ ഡഫേദാറിലൂടെയും ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത പത്ത് കല്പനകള്‍ എന്ന ചിത്രത്തിലൂടെയും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. താന്‍ പിന്നിട്ട വഴികളും പ്രതിസന്ധികളും കവിത പങ്കുവെയ്ക്കുന്നു...

''ഞാന്‍ കോട്ടയത്തിനടുത്ത് ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന സാധാരണ പെണ്‍കുട്ടിയാണ്. വിവാഹശേഷം ഇപ്പോള്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്. അച്ഛനും അമ്മയും നാട്ടില്‍ തന്നെയാണ് താമസിക്കുന്നത്. എനിക്ക് എപ്പോള്‍ വേണമെങ്കിലും അവിടേക്കു തിരിച്ചുപോയി അച്ഛനോടും അമ്മയോടുമൊപ്പം ജീവിക്കാനാകും. പക്ഷേ വലിയൊരു സ്റ്റാറായി മാറിയാല്‍ ആ ജീവിതം എനിക്കു നഷ്ടപ്പെടും. ഒരു താരപരിവേഷം ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. പ്രശസ്തി കുഴപ്പമില്ല. പോപ്പുലാരിറ്റി മാനേജ് ചെയ്യാന്‍ പറ്റും, സ്റ്റാര്‍ഡം സാധാരണക്കാര്‍ക്ക് മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റില്ല.

എന്റെ കുടുംബത്തെക്കുറിച്ച് പറയുകയാണെങ്കില്‍, അച്ഛന്‍ ശശിധരന്‍ നായര്‍, അമ്മ പ്രസന്ന, അനിയന്‍ കണ്ണന്‍. അവര്‍ കോട്ടയം അയര്‍ക്കുന്നത്താണ് താമസിക്കുന്നത്. അനിയന്‍ ഇപ്പോള്‍ കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് വിപിന്‍ നന്ദന്‍. പാലക്കാട് സ്വദേശിയാണെങ്കിലും അദ്ദേഹം ജനിച്ചതും വളര്‍ന്നതുമൊന്നും കേരളത്തിലല്ല. അദ്ദേഹത്തിന്റെ അച്ഛന്‍ പട്ടാളത്തിലായിരുന്നു. ബംഗളൂരു വിലാണ് ഭര്‍ത്താവിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. അവിടെയൊരു കമ്പനിയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ബംഗളൂരു വില്‍ താമസിക്കുന്ന ഞാന്‍ സിനിമയുള്ളപ്പോള്‍ എത്തി അഭിനയിച്ചു തിരിച്ചു പോകുന്നു.ലീലയിലെ ഉഷ എന്ന കഥാപാത്രം പലരും ചെയ്യാന്‍ മടിക്കുന്ന വേഷമാണ്. കല്യാണം കഴിഞ്ഞതോടെ എന്റെ പ്രഫഷനില്‍ കുറച്ചുകൂടി ലിബറലായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. നേരത്തെ തന്നെ ലീല വായിച്ചിരുന്നു. കഥകള്‍ വായിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളെ ഓരോരോ നടീനടന്മാരായി കണ്ടാണു വായിക്കാറുള്ളത്.

ലീലയിലെ ഉഷ എന്ന കഥാപാത്രത്തെ ലതച്ചേച്ചിയായി കണ്ടാണ് വായിച്ചത്. അന്ന് ഈ കഹ സിനിമയാക്കുമെന്നു പോലും ചിന്തിച്ചിരുന്നില്ല. വിവാഹശേഷം ഒരു വര്‍ഷം സിനിമയില്‍ നിന്ന് അവധിയെടുത്തു. അപ്പോഴും അവസരങ്ങള്‍ വന്നിരുന്നു. ലീലയിലേക്കു വിളിവന്നപ്പോള്‍ എതു കഥാപാത്രമാണെന്നു മാത്രമാണു ചോദിച്ചത്. കല്യാണത്തിനു ശേഷമുള്ള ശക്തമായ മടങ്ങിവരവിനു പറ്റിയ കഥാപാത്രമാണ് ഉഷയുടേതെന്നു ബോധ്യമുള്ളതു കൊണ്ടാണ് ആ വേഷം ഇരുകൈയും നീട്ടി സ്വീകരിച്ചത്. ഇപ്പോഴും ആ കഥാപാത്രത്തെപ്പറ്റി എന്നോട് അഭിപ്രായം പറയുന്നവരുണ്ട്. ഒരു വേശ്യയുടെ വേഷം നീ എന്തിനു ചെയ്തുവെന്നു ചോദിക്കുന്നവരുണ്ട്. വളരെ നന്നായി ആ വേഷം നീ ചെയ്തു എന്നു പറയുന്നവരുമുണ്ട്.ടിനി ടോമിനൊപ്പമാണ് ഡഫേദാറില്‍ അഭിനയിച്ചത്. അതില്‍ 25 വയസുള്ള യുവതിയുടെയും 65 വയസുള്ള സ്ത്രീയു ടെയും വേഷം ചെയ്യാനായി. എനിക്കേറെ അടുപ്പം തോന്നിയ കഥാപാത്രമായിരുന്നു അതിലെ സുഭദ്ര.

പത്തു കല്പനകളിലെ നാന്‍സി പത്രങ്ങളിലൂടെയൊക്കെ നമ്മള്‍ മിക്കവാറും കണ്ടിട്ടുള്ള കഥാപാത്രമാണ്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെയും അവരുടെ മാതാവിന്റെയുമൊക്കെ പ്രതിനിധിയാണ് നാന്‍സി. തിരക്കഥ പോലും വായിക്കാതെ സ്വീകരിച്ച കഥാപാത്രമായിരുന്നു അത്. മനസു വല്ലാതെ വിഷമിച്ച് അഭിനയിച്ച രംഗങ്ങളും അതിലുണ്ട്.ഞാനിപ്പോള്‍ ഹണിബീ 2 എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എഴുത്ത് നന്നായി മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ല. ടെലിവിഷനില്‍ ഒരു ഷോ ചെയ്യുന്നുണ്ട്. തിരക്കഥ എഴുത്തിനു സമയം കിട്ടാത്തതു കൊണ്ട് കിട്ടുന്ന ചെറിയ ഇടവേളകളില്‍ ഞാന്‍ പറയുകയാണ് ചെയ്യുന്നത്. അതു റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കും. പിന്നീടത് പേപ്പറിലേക്കു പകര്‍ത്തണം. ഞാന്‍ എഴുതുന്നത് ഒരു പക്കാ കൊമേഴ്‌സ്യല്‍ സിനിമയ്ക്കു വേണ്ടിയുള്ള തിരക്കഥയല്ല. അതുസംഭവിച്ചാല്‍ ആദ്യസിനിമയില്‍ എന്റേതായ ഒരു കൈയൊപ്പ് വേണമെന്നുള്ളതുകൊണ്ട് കുറച്ചു സമയമെടുത്താലും കുഴപ്പമില്ല എന്ന തീരുമാനത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (6 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (26 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (54 minutes ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (2 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (3 hours ago)

Malayali Vartha Recommends