കട്ടപ്പനയിലെ ജയന്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതാണ്: സിദ്ധിഖ്

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ സൂപ്പര്‍ഹിറ്റായി ഓടുമ്പോള്‍ അതിലെ വേഷം ഉപേക്ഷിച്ചിരുന്നെങ്കില്‍ വലിയ നഷ്ടമായിരുന്നേനെ എന്ന് നടന്‍ സിദ്ധിഖ്. ചിത്രത്തില്‍ നായകന്റെ അച്ഛന്‍ സുരേന്ദ്രന്‍ നായര്‍ ജയന്റെ കടുത്ത ആരാധകനാണ്. സിനിമയില്‍ ചിലയിടത്ത് ജയനെ അനുകരിക്കുന്ന സീനുകളുണ്ട്. അതുകൊണ്ട് ആ വേഷം ആദ്യം ഞാന്‍ സ്വീകരിച്ചിരുന്നില്ലെന്നും സിദ്ധിഖ് വ്യക്തമാക്കി. നാദിര്‍ഷയും തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും കഥ പറഞ്ഞപ്പോള്‍ ജയന്റെ ആരാധകനായ സുരേന്ദ്രന്‍ കട്ടപ്പനയിലെ ജയന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് എന്ന് കേട്ടപ്പോള്‍. ജയനെ അനുകരിക്കാന്‍ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു.
അതുകൊണ്ട് ഈ കഥാപാത്രം അഭിനയിക്കാന്‍ മറ്റ് രണ്ട് നടന്‍മാരുടെ പേര് നിര്‍ദ്ദേശിച്ചു. എന്നാല്‍ നാദിര്‍ഷ വിട്ടില്ല. ജയനെ പോലുള്ള ഒരു നടനെ അനുകരിക്കുമ്പോള്‍ മിമിക്രിക്കാര്‍ ചെയ്യുന്നത് പോലെയായാല്‍ വള്‍ഗറാകുമെന്ന് സിദ്ധിഖ് വിശ്വസിച്ചു. എന്നാല്‍ നാദിര്‍ഷയ്ക്ക് തന്നില്‍ അത്രയ്ക്ക് വിശ്വാസമുള്ളത് കൊണ്ട് മാത്രമാണ് കൈ കൊടുത്തതെന്ന് താരം പറഞ്ഞു. ഇന്ന് സിനിമ കണ്ടിട്ട് പലരും വിളിക്കുന്നു. മമ്മുക്ക ഉള്‍പ്പെടെ കഥാപാത്രം നന്നായെന്ന് പറഞ്ഞു. അങ്ങാടിയിലെ ജയന്റെ ഡയലോഗ് പറഞ്ഞതൊന്നും വികലമായില്ല. ഒരാളുടെ ജീവിതത്തിലെ രണ്ട് ഗെറ്റപ്പാണഭിനയിച്ചത്. ഒരുപാട് നാളിന് ശേഷമാണ് ഇത്രയും നല്ല വേഷം ചെയ്തത്.
സിദ്ധിഖ് ഫുക്രിയിലേക്ക് വിളിക്കുമ്പോള്‍ കഥ പോലും കേള്‍ക്കാതെയാണ് ഡേറ്റ് നല്‍കിയത്. കഥ കേട്ടപ്പോഴാണ് ടൈറ്റില്‍ റോളാണെന്ന് അറിഞ്ഞത്. ഒരു പക്ഷെ, കരിയറിലെ ആദ്യത്തെ ടൈറ്റില്‍ വേഷമായിരിക്കും ഇതെന്നും സിദ്ധിഖ് പറഞ്ഞു. തന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവായ ഇന്‍ ഹരിഹര്‍നഗര്‍ സമ്മാനിച്ചത് സിദ്ധിഖാണ്. അതുപോലെ ഗോഡ്ഫാദര്‍. അതുകൊണ്ട് അവരുടെ സിനിമ നന്നായിരിക്കും എന്ന് വിശ്വസിക്കുന്നു. പാവാടയിലെ വക്കീല്‍ വേഷം കണ്ടിട്ടാണ് ഫുക്രിയായി തന്നെ സംവിധായകന്‍ സിദ്ധിഖ് തെരഞ്ഞെടുത്തതെന്ന് താരം പറഞ്ഞു. സെറ്റിലിരുന്നാണ് തിരക്കഥ വായിച്ചത്. നന്നായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























