Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഒരു സിനിമാനടിക്ക് സൗന്ദര്യം ഇത്രയും ആവശ്യമില്ല... പ്രശസ്ത സംവിധായകന്‍ പറഞ്ഞു വിട്ട നടിക്ക് പിന്നെ സംഭവിച്ചത് 

23 DECEMBER 2016 11:16 AM IST
മലയാളി വാര്‍ത്ത

ചാര്‍മ്മിള ഭരതന്റെ അടുത്തെത്തിയത് തികച്ചും യാഥൃശ്ചികമാണ്. കേളി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത ചാര്‍മിള എന്ന നടിയെക്കുറിച്ച് കെ.പി.എ.സി. ലളിത ഭരതനോടു പറയുന്നത്. ചെന്നൈയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന തനി തമിഴ് പെണ്‍കുട്ടി. ബാങ്ക് ഉദ്യോഗസ്ഥനായ മനോഹരന്റെയും ഹൈസയുടെയും മകള്‍. 

അങ്ങനെ ചാര്‍മിള ഭരതന്റെ മുന്നിലെത്തി. ഭരതന്‍ ലളിതയോടു പറഞ്ഞു; ഒരു സിനിമാനടിക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ല. സൗന്ദര്യം കൂടിയതിന്റെ പേരില്‍ ഭരതന്‍ ആദ്യം പറഞ്ഞു വിട്ട നടിയാണ് ചാര്‍മിള. പിന്നീട് മനസ്സ് മാറി ഭരതന്‍ തന്നെ തിരിച്ചു വിളിച്ചു. കേളിയില്‍ ജയറാമിന്റെ നായികയാക്കി. പിന്നെ, കാബൂളിവാല. സ്വപ്നതുല്യമായ തുടക്കത്തിനു ശേഷം ആഗ്രഹിക്കാത്ത വഴികളിലൂടെയാണ് വിധി ചാര്‍മ്മിളയെ നയിച്ചത്. വിവാദങ്ങള്‍, ആത്മഹത്യാശ്രമം, വിവാഹം, വിവാഹമോചനം...

ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചാര്‍മ്മിള തന്റെ ജീവിതാനുഭവങ്ങള്‍ പങ്കു വയ്ക്കുകയാണ് പ്രമുഖ ഓണ്‍ലൈനിലൂടെ...

സിബി മലയില്‍, ഭരതന്‍, സിദ്ദിഖ് ലാല്‍ തുടങ്ങിയ സംവിധായകരുടെ സിനിമയിലായിരുന്നു ഞാന്‍ തുടങ്ങിയത്. ഇന്നും ആള്‍ക്കാര്‍ ഓര്‍ത്തിരിക്കുന്ന സിനിമകള്‍. അതൊക്കെ മാത്രമാണ്. ആകെ മുപ്പത്തിയെട്ട് മലയാള സിനിമകളില്‍ അഭിനയിച്ചു. മലയാളികള്‍ ഓര്‍ക്കുന്ന ചില നല്ല സിനിമകള്‍ കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് ഞാന്‍ ഇടിപ്പടങ്ങള്‍ക്കു പിറകേ പോയി. പല തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കേണ്ടി വന്നു. പിന്നെ, ചില സുഹൃത്തുക്കളോടുള്ള താല്‍പര്യവും. എന്തായാലും വഴി തെറ്റിപ്പോയി എന്നതാണു യാഥാര്‍ഥ്യം.

തിരുത്താനുള്ള സമയം കിട്ടിയില്ല. അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു. വളരെ ചെറുപ്പത്തില്‍ ഒന്നും അറിയാന്‍ വയ്യാത്ത പ്രായത്തിലാണ് ഞാന്‍ സെലിബ്രിറ്റിയാകുന്നത്. അതായിരുന്നിരിക്കണം എന്റെ പ്രശ്‌നവും. ഭ്രമങ്ങള്‍ക്കു പിറകേയായിരുന്നു ഞാന്‍. പണത്തിന്റെ വില എനിക്ക് അറിയാന്‍ കഴിഞ്ഞില്ല. ലോകത്തെ ഏറ്റവും വില കൂടിയ ചെരുപ്പു വാങ്ങുക, ലിപ്സ്റ്റിക് വാങ്ങുക, ഡ്രസ് വാങ്ങുക ഇതൊക്കെയായിരുന്നു എന്റെ ജീവിതം. ചെയ്തതു മുഴുവന്‍ തെറ്റായിരുന്നു. തോറ്റു പോയി; ഒരു പാടു പ്രാവശ്യം. ആരെങ്കിലും തിരുത്താന്‍ വന്നാല്‍ അവരെ നമ്മള്‍ ശത്രുക്കളായി കാണും. അതായിരുന്നല്ലോ പ്രായം. അനുഭവങ്ങളും കുറവ്. ഞാന്‍ കാരണം ഏറ്റവും കൂടുതല്‍ വേദനിച്ച ഒരാള്‍ എന്റെ അച്ഛനാണ്. മറ്റെല്ലാ ദുരന്തങ്ങളും എനിക്ക് മറക്കാന്‍ കഴിയും. അച്ഛന്റെ മരണം എനിക്ക് ഇന്നും താങ്ങാനാകാത്ത ദുഃഖമാണ്. 

ദൈവം വിധിച്ചതാകും അല്ലാതെന്തു പറയാന്‍. ഞാന്‍ കൂടെക്കൂടെ പറയാറുണ്ട് ഒരു സിനിമ പോലെയാണ് എന്റെ ജീവിതവും എന്ന്. ഇടവേള വരെ ആഡംബരത്തോടെ കടന്നു പോയി. കൃത്യം പറഞ്ഞാല്‍ അച്ഛന്റെ മരണംവരെ. ഇടവേളയ്ക്കു ശേഷം ജീവിക്കാനുള്ള തത്രപ്പാടാണ്. ആ സീനുകളിലൂടെയാണ് ഞാനിപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ കരുതുന്നത് വിവാഹം കഴിഞ്ഞ് സെറ്റില്‍ ചെയ്യാം എന്നാണ്. അതല്ല, ശരി. സെറ്റില്‍ ആയതിനു ശേഷമേ വിവാഹം കഴിക്കാവൂ. പ്രേമിച്ചു വിവാഹം കഴിക്കാം എന്നാണു പലരും പറയുന്നത്. അതല്ല, ശരി. വിവാഹത്തിനു ശേഷം വിവാഹം കഴിച്ച ആളെ പ്രേമിക്കൂ. എന്നാലേ നല്ല കുടുംബ ജീവിതം കിട്ടൂ. 

മലയാള നടനുമായി ഉണ്ടായിരുന്ന പ്രണയം എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞു പോയ രംഗങ്ങളാണ്. അതിന് ഞാന്‍ ഇപ്പോള്‍ എന്നെ മാത്രം കുറ്റപ്പെടുത്തുന്നു. അദ്ദേഹം ഭാര്യയോടും മക്കളോടും ഒപ്പം ജീവിക്കുന്നു. ഞാന്‍ കാരണം അദ്ദേഹത്തിനോ ഭാര്യയ്‌ക്കോ കുട്ടികള്‍ക്കോ ഒരു ഉപദ്രവവും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. അദ്ദേഹത്തിന്റെ മറവി അദ്ദേഹത്തെ രക്ഷിക്കട്ടെ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (16 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (30 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (40 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (47 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (4 hours ago)

Malayali Vartha Recommends