Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

സെയ്ഫ് പറയുന്നു - 'വേണ്ടത് ഏകീകൃത സിവില്‍കോഡ്, മിശ്രവിവാഹം ജിഹാദല്ല'

24 DECEMBER 2016 02:36 PM IST
മലയാളി വാര്‍ത്ത

മതവിശ്വാസത്തെക്കുറിച്ചും വര്‍ത്തമാനകാലത്തെ മതവിശ്വാസത്തിന്റെ പ്രസക്തിയെക്കുറിച്ചും മിശ്രവിവാഹത്തെക്കുറിച്ചുമെല്ലാമുള്ള തന്റെ ഉറച്ച നിലപാടുകള്‍ വിളിച്ചുപറഞ്ഞ് നടന്‍ സെയ്ഫ് അലി ഖാന്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് സെയ്ഫിന്റെ തുറന്നുപറച്ചില്‍.
മിശ്രവിവാഹം എന്നാല്‍ ജിഹാദല്ല. മിശ്രവിവാഹം കഴിഞ്ഞാലും ഭാര്യയ്ക്കും ഭര്‍ത്താവിനും അവരുടെ വിശ്വാസം വച്ചുപലര്‍ത്തി ജീവിക്കാന്‍ ഒരു തടസ്സവുമില്ല. വിവാഹം കഴിക്കാന്‍ ആരും മതംമാറേണ്ടതില്ല. ഇംഗ്ലീഷും മുസ്ലീമും ഹിന്ദുവുമെല്ലാം ചേര്‍ന്ന് നെയ്‌തെടുത്തതാണ് ഇന്ത്യ.

ഈ വൈജാത്യമാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ഇന്ന് മതത്തിനാണ് കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്നത്. അല്ലാതെ മനുഷ്യത്വത്തിനല്ല. ഇന്ന് ഓരോ മതത്തിനും ഓരോ നിയമമാണ്. ഇത് ദോഷമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു നിയമമേ പാടുള്ളൂ. ഒരു ഏകീകൃത സിവില്‍ കോഡാണ് ഇവിടെ വേണ്ടത്.
ഇസ്ലാം മതം ഏറ്റവും അധികം അവമതി നേരിടുന്ന കാലമാണിത്. പെണ്‍മക്കളെ മുസ്ലീങ്ങള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ പലരും ഭയക്കുന്നു. മതംമാറ്റവും മുത്തലാഖും ബഹുഭാര്യാത്വവുമാണ് ഈ ഭയത്തിന് ആധാരം. ഇതെല്ലാം അപരിഷ്‌കൃതമാണ്. ഇസ്ലാം മതത്തില്‍ ഒരുപാട് പരിഷ്‌കാരങ്ങള്‍ വരേണ്ട നേരമായി. എന്റെ മനസ്സിലെ മതം സമാധാനവും ആത്മസമര്‍പ്പണവുമായിരുന്നു.

ചന്ദ്രനും മരുഭൂമിയും കാലിഗ്രാഫിയും ആയിരത്തൊന്ന് രാവുകളുമൊക്കെയായിരുന്നു പണ്ടെനിക്ക് മതം. വളര്‍ന്നുവന്നപ്പോള്‍ മതം ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഞാന്‍ കണ്ടത്. ഇന്ന് മനുഷ്യ നിര്‍മിതമായ മതങ്ങളില്‍ നിന്ന് അകലം പാലിക്കുകയാണ് ഞാന്‍-സെയ്ഫ് എഴുതി.

വ്യത്യസ്ത മതത്തില്‍പ്പെട്ട കരീന കപൂറുമായുള്ള വിവാഹം അത്ര എളുപ്പമായിരുന്നില്ലെന്നും സെയ്ഫ് എഴുതി. രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. രാജകുടുംബത്തിന് അവരുടേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബ്രാഹ്മണര്‍ക്ക് അവരുടേതും. ഇരു മതങ്ങളിലെയും തീവ്രവാദികളും എതിര്‍പ്പുമായി വന്നു. ഇരുഭാഗത്ത് നിന്നും വധഭീഷണിവരെയുണ്ടായി. ലൗ ജിഹാദ് എന്ന് പരിഹാസ്യമായി അധിക്ഷേപിച്ചു. എന്നിട്ടും ഞങ്ങളുടെ വിവാഹം യാഥാര്‍ഥ്യമായി.

എന്റെ മുത്തശ്ശിയുടെ പ്രണയവിവാഹത്തിന്റെ ചരിത്രമാണ് ഞങ്ങള്‍ക്ക് തുണയായത്. യഥാര്‍ഥ ജീവിതത്തിലെ പ്രണയകഥകള്‍ കേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ദൈവം ഒന്നാണെന്നും പല പേരുകളില്‍ അറിയപ്പെടുക മാത്രമാണെന്നും പഠിപ്പിച്ചാണ് ഞങ്ങളെ വളര്‍ത്തിയത്. ഇന്ന് ഞങ്ങള്‍ ഇരുവരുടെയും വിശ്വാസങ്ങളെ അംഗീകരിച്ചാണ് ജീവിക്കുന്നത്. ഞാന്‍ കരീനയ്‌ക്കൊപ്പം പോയി പള്ളിയില്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. കുര്‍ബാന കൂടിയിട്ടുണ്ട്. കരീന ദര്‍ഗകളില്‍ നമസ്‌കരിക്കാറുണ്ട്. പള്ളികളില്‍ പ്രാര്‍ഥിക്കാറുണ്ട്. പുതിയ വീട്ടില്‍ ഹോമം നടത്തി, വെഞ്ചരിപ്പു നടത്തി. ഖുറാന്‍ പാരായണവും ഉണ്ടായിരുന്നു-സെയ്ഫ് ലേഖനത്തില്‍ എഴുതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (36 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (46 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends