Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

സിനിമാ നഷ്ടം ഏഴുകോടി; മോഹന്‍ലാലും മമ്മുട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയെന്ന് സൂചന

25 DECEMBER 2016 10:13 PM IST
മലയാളി വാര്‍ത്ത

മകന്‍ ചത്താലും സാരമില്ല മരുമകളുടെ താലിയറ്റാല്‍ മതിയെന്ന അമ്മായിയമ്മയുടെ ചിന്താഗതി കാരണം കേരളത്തിലെ സിനിമാക്കാര്‍ നാലു ദിവസം കൊണ്ട് നഷ്ടപ്പെടുത്തിയത് ഏഴു കോടി രൂപ. അതിനിടെ മോഹന്‍ലാലും മമ്മുട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയെന്നും സൂചനയുണ്ട്.

നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കത്തിലാണ് ക്രിസ്തുമസിന് ഇറങ്ങേണ്ടിയിരുന്ന നാലു സിനിമകള്‍ പെട്ടിയിലായത്. മുന്തിരിവള്ളികള്‍ പൂത്തപ്പോള്‍, എബ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിങ്ങനെ നാലു ചിത്രങ്ങളാണ് ക്രിസ്തുമസിന് ഇറങ്ങാതിരുന്നത്.

കഴിഞ്ഞ ദിവസം തീയേറ്ററിലെത്തിയ ദങ്കല്‍ പോലുള്ള ഇതര ഭാഷ ചിത്രങ്ങള്‍ കോടികളാണ് കേരളത്തില്‍ നിന്നും കൊണ്ടുപോയത്. പുലിമുരുകന്‍ 150 കോടി ക്ലബിലെത്തിയ സമയത്താണ് കേരളത്തിലെ സിനിമാക്കാര്‍ പരസ്പരം പോരടിച്ച് ലാഭം ഇല്ലാതാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീയേറ്റര്‍ ഉടമകള്‍ പുതിയ ചിത്രങ്ങള്‍ക്കു വേണ്ടി ലക്ഷങ്ങള്‍ മുന്‍കൂറായി നല്‍കിയിരുന്നു. സിനിമ ഇറങ്ങാതായതോടെ അവരും പ്രതിസന്ധിയിലായി.

സര്‍ക്കാര്‍ വിഷയത്തില്‍ വേണ്ട വിധം ഇടപെട്ടില്ല. സാംസ്‌കാരിക മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു തവണ യോഗം വിളിച്ചെങ്കിലും അത് വിജയിക്കാത്തതിനെ തുര്‍ന്ന സര്‍ക്കാര്‍ പിന്‍മാറി.

സിനിമാക്കാരുടെ സാമ്പത്തിക വിഷയങ്ങളിലൊന്നും തങ്ങള്‍ ഇടപെടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വാദം. അവരവര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അവരവര്‍ തന്നെ തീര്‍ക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേ സമയം താരങ്ങളും ടെക്‌നീഷ്യന്‍മാരും നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാരും എതിരായി തീര്‍ന്നിരിക്കുകയാണ്.മലയാള സിനിമയെ കൊന്നു തിന്നുന്ന ഇത്തരക്കാരെ മുന്നോട്ടു വളര്‍ത്തരുതെന്നാണ് താരങ്ങള്‍ പറയുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയതായി സൂചനയുണ്ട്. മമ്മുട്ടിക്കും നിര്‍മ്മാതാക്കളോട് എതിര്‍പ്പുണ്ട്. മമ്മൂട്ടിയുടെ സിനിമ ഇല്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമുണ്ട്.

നിര്‍മ്മാതാക്കള്‍ക്കും വിതരണകാര്‍ക്കുമിടയില്‍ ഗ്രൂപ്പുണ്ടാക്കാനാണ് താരങ്ങളുടെയും ടെക്‌നീഷ്യന്‍മാരുടെയും ശ്രമം. സിനിമകള്‍ റിലീസാകാത്ത പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കളില്‍ ഒരു നല്ല ശതമാനം സംഘടനകള്‍ക്കെതിരെ രംഗത്തുവരാനാണ് സാധ്യത.

ക്രിസ്തുമസ് പോലുള്ള ഒരു വിശേഷ അവസരത്തില്‍ സിനിമ റിലീസ് അവതാളത്തിലാക്കിയവരെ വെറുതെ വിടരുതെന്നാണ് സിനിമാക്കാരില്‍ ഭൂരിപക്ഷവും പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (1 hour ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (2 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (3 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends