അഭിനയ ജീവിതത്തില്‍ തൃപ്തിയില്ല: കാരണം വെളിപ്പെടുത്തി താര കല്യാണ്‍

സിനിമയിലും സീരിയലുകളിലേയും നിറ സാന്നിധ്യമാണ് നടി താരാ കല്യാണ്‍. അഭിനയത്തിലുപരി നൃത്തത്തിലും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അവര്‍. എന്നാല്‍ ഇത്രയും കാലത്തെ തന്റെ അഭിനയ ജീവിതത്തില്‍ താന്‍ ഒട്ടും തൃപതയല്ലെന്ന് പറയുകയാണ് താരാ കല്യാണ്‍.
മികച്ച കഥാപാത്രം എന്ന് പറയാവുന്ന ഒരു റോള്‍ പോലും എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സിനിമകളില്‍ എപ്പോഴും ചെറിയ കഥാപാത്രങ്ങളിലേക്ക് ഒതുക്കപ്പെട്ടിട്ടേയുള്ളൂ. എനിക്ക് 20 വയസ് പ്രായമുള്ളപ്പോള്‍ പോലും എന്നേക്കാള്‍ മൂന്നിരട്ടിയധികം പ്രായമുള്ളവരുടെ അമ്മവേഷമാണ് ലഭിച്ചത്. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.
അമ്മ വഴിയാണ് സിനിമാലോകത്ത് എത്തുന്നത്. അമ്മേ ഭഗവതി എന്ന ചിത്രത്തിലെ ചോറ്റാനിക്കര ദേവിയായി വേഷമിട്ടത് വലിയ ഭാഗ്യമായി ഇപ്പോഴും കാണുന്നു. ശ്രീകുമാരന്‍ തമ്പിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. എന്നെ സംബന്ധിച്ച് സിനിമ ഒരു പുതിയ ലോകമായിരുന്നു. എന്നാലും സിനിമയിലെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ടായിരുന്നു.
ഞാന്‍ ഒരിക്കലും റോളുകള്‍ക്ക് വേണ്ടി ആരുടെയടുത്തും ചെന്നിട്ടില്ല. എന്നെ തേടിവരുന്ന കഥാപാത്രങ്ങള്‍ 100 ശതമാനം മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഹലോ കുട്ടിച്ചാത്തന്‍ എന്ന സീരിയലിലെ ഭുവനസുന്ദരി എന്ന കഥാപാത്രം വലിയ ബ്രേക്കായിരുന്നു. അഭിനയത്തിന്റെ ചില സാധ്യതകള്‍ പരീക്ഷിക്കാന്‍ അതില്‍ കഴിഞ്ഞിരുന്നു.
അതേസമയം നൃത്തം ചെയ്യാനുള്ള അവസരങ്ങള്‍ ഒരിക്കലും നഷ്ടപ്പെട്ടിരുന്നില്ലെന്നും താരാ കല്യാണ്‍ പറയുന്നു. ജീവിതത്തില്‍ എനിക്ക് എല്ലാം തന്നത് നൃത്തമാണ്. അതുകൊണ്ട് കഴിയാവുന്നിടത്തോളം കാലം നൃത്തം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
കൃഷ്ണതുളസി എന്ന സീരിയയിലെ പാപ്പമ്മ എന്ന ദുഷ്ട കഥാപാത്രത്തേയും കറുത്തമുത്ത് എന്ന സീരിയലിലെ മല്ലിക എന്ന കഥാപാത്രത്തേയും പ്രേക്ഷര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും താര പറയുന്നു.
https://www.facebook.com/Malayalivartha
























