Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

അത് ഞാനല്ല...ബിക്കിനിയിട്ട ചിത്രം എന്റേതല്ല, തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് അന്‍സിബ

02 JANUARY 2017 10:50 PM IST
മലയാളി വാര്‍ത്ത

സൈബര്‍ ആക്രമണങ്ങള്‍ സിനിമാ താരങ്ങള്‍ക്ക് പുത്തരിയല്ലെങ്കിലും ദൃശ്യത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അന്‍സിബാ ഹസ്സന് നേരെ മതമൗലികവാദികള്‍ നടത്തിയ സൈബര്‍ ആക്രമണം അല്പം കൂടുതലാണ്. തട്ടമിടാതെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അന്‍സിബ നരകത്തില്‍ പോകുമെന്നും താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ മതവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു സൈബര്‍ ആക്രമണവും അധിക്ഷേപവും. എന്നാല്‍ തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പല വാര്‍ത്തകളും വ്യാജമാണെന്നും അന്‍സിബ വിശദീകരിക്കുന്നു. ഫെയ്‌സ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് അന്‍സിബയുടെ പ്രതികരണം.

'തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നം, നരകത്തില്‍ പോകില്ല, നരകം ഇല്ല, ബോളിവുഡില്‍ ഉള്ളത് മുസ്ലിങ്ങള്‍ അല്ലേ, അന്‍സിബയും നരകത്തില്‍ പോകില്ല, ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഞാന്‍ നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ആരുമായും സംസാരിച്ചില്ല. കുറേക്കാലമായി ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ വൈറലായി ഇത്തരം വാര്‍ത്തകള്‍ കണ്ടു. ചില സുഹൃത്തുക്കള്‍ ഈ വാര്‍ത്ത എനിക്ക് ഫോര്‍വേഡ് ചെയ്തു. എന്തിനാണ് ഇങ്ങനെയുള്ള വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നത്. ഞാന്‍ വലിയ ആളൊന്നുമല്ല, ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. ചെറിയ കാര്യങ്ങള്‍ക്ക് സങ്കടവും സന്തോഷവും ഉണ്ടാകുന്ന ആളാണ്. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് ഇതേവരെ പ്രതികരിക്കാത്തത്.

ഈയടുത്ത് സുഹൃത്തുക്കള്‍ മറ്റൊരു വീഡിയോ അയച്ചു. മദ്രസാ അധ്യാപകരെ പറ്റി ആരോ അപവാദം പറയുന്നൊരു ഓഡിയോ ക്ലിപ്പുണ്ട്. ആ ഓഡിയോ ക്ലിപ്പ് ആ ദ്രോഹി അപ്‌ലോഡ് ചെയ്തപ്പോള്‍ അതിന്റെ കവര്‍ പേജ് ആയി എന്റെ ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തത്. അതുകൊണ്ട് ഈ ഓഡിയോ കേള്‍ക്കുന്നവര്‍ വിചാരിക്കും ഞാന്‍ പറഞ്ഞതാണെന്ന്. ഞാന്‍ ഓഡിയോ കേട്ടപ്പോള്‍ കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗത്തുള്ളവരുടെ ഭാഷയാണെന്ന് തോന്നിയത്. ഞാന്‍ പര്‍ദയണിഞ്ഞ ഫോട്ടോ എവിടുന്നോ എടുത്ത് ഇട്ടതാണ്. ഇതിനൊക്കെ എവിടെ പരാതിപ്പെടണമെന്ന് എനിക്കറിയില്ല.

ഒരു ചാനലില്‍ സിനിമയെപ്പറ്റിയും സിനിമാ താരങ്ങളെ പറ്റിയും ഗോസിപ്പുകള്‍ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന പ്രോഗ്രാമില്‍ ഒരു സ്ത്രീ ബിക്കിനിയില്‍ സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്ന ചിത്രം എന്റെ ഫോട്ടോയെന്ന രീതിയിലാണ് കാണിച്ചത്. ഞാന്‍ ആണെന്ന് ഉറപ്പുവരുത്താതെയാണ് ആ ഫോട്ടോ അവര്‍ ഉപയോഗിച്ചത്. ഒരു സാധാരണ പെണ്‍കുട്ടിയെന്ന നിലയില്‍ ഒരുപാട് വിഷമിപ്പിക്കുന്ന കാര്യമാണിത്. ഞാനൊരു വലിയ ആളല്ല. ജനങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്തു. അതിനുള്ള സ്‌നേഹം മതിയെനിക്ക്. ഇല്ലാത്ത വാല്യു കൊടുത്ത് ഇത് പോലുള്ള വാര്‍ത്തകള്‍ ഉണ്ടാക്കരുത്. വേറൊരു സങ്കടം തോന്നിയ കാര്യം. ഒരു പ്രഭാഷണത്തില്‍ നരകമില്ലെന്ന് അന്‍സിബ പറഞ്ഞുവെന്ന് ഒരാള്‍ സംസാരിക്കുന്നത് കണ്ടു. പ്രിയപ്പെട്ട സഹോദരാ ഞാനൊരിക്കലും നരകം ഇല്ലെന്നോ നരകത്തെ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അത് വ്യാജവാര്‍ത്തയാണെന്നും അന്‍സിബ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (16 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (6 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

Malayali Vartha Recommends