ഞാന്‍ ജീവനോടെ തന്നെയുണ്ടെന്ന് നടി ഫരീദാ ജലാല്‍

പ്രമുഖര്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണം ആദ്യമായിട്ടല്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരമറിഞ്ഞ് അടുപ്പമുള്ളവരുടെ വിളിവരുമ്പോഴാണ് 'മരിച്ചെന്ന' വാര്‍ത്ത അറിയുന്നതുതന്നെ. പ്രശസ്ത ഹിന്ദി നടി ഫരീദാ ജലാലാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണത്തിലെ ഏറ്റവും ഒടുവിലത്തെ ഇര.
വിക്കിപീഡിയയില്‍ ഫെബ്രുവരി 19 നാണ് ഫരീദായുടെ മരണ തീയതിയായി എഴുതി ചേര്‍ക്കപ്പെട്ടത്. തുടര്‍ന്ന് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നടിയുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റുകളും വ്യാജ മരണ വാര്‍ത്തയും വ്യാപകമായതോടെയാണ് ഫരീദാ ജലാലിന്, മരിച്ചിട്ടില്ലെന്ന പ്രസ്താവന തന്നെ ഇറക്കേണ്ടി വന്നത്. താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന നടിയുടെ പ്രതികരണം ട്വിറ്ററില്‍ ട്രെന്‍ഡിങായിരിക്കുകയാണ്.
നടി തന്റെ ട്വീറ്റര്‍ കുറിപ്പിലൂടെയാണ് വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. 'ഞാന്‍ ജീവനോടെ തന്നെയുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ' എന്നായിരുന്നു ഫരീദാ ജലാലിന്റെ ട്വീറ്റ്.
ഫരീദാ ജലാലിന്റെ അടുത്ത ചിത്രം സര്‍ഗോഷിയാന്‍ ഉടന്‍ പുറത്തുവരാനിരിക്കെയാണ് വ്യാജമരണവാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. ചിത്രത്തില്‍ ഒരു കാശ്മീകി സ്ത്രീയായിട്ടാണ് നടി അഭിനയിക്കുന്നത്. പരാസ് (1971), ഹെന്ന (1991) ദില്‍വാലേ ദില്‍ഹനിയാ ലേ ജായേംഗേ (1995) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡിന്റെ പുരസ്‌കാരം കരസ്ഥമാക്കിയിട്ടുള്ള താരമാണ് ഫരീദാ ജലാല്‍. 1968 ല്‍ പുറത്തിറങ്ങിയ വിധി എന്ന മലയാളം ചിത്രത്തില്‍ ഫരീദാ ജലാല്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























