തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഹണിമൂണ്‍ അടിച്ചുപൊളിക്കുകയാണ്. തായ്‌ലന്‍ഡിലെ കോ സാമുയി ദ്വീപില്‍ കടല്‍ത്തീരത്തോടു ചേര്‍ന്നുള്ള ഒരു സ്വകാര്യ എയര്‍ബിഎന്‍ബി വില്ലയില്‍ ആണ് താരദമ്പതികളുടെ ഹണിമൂണ്‍ ആഘോഷം. പരമ്പരാഗത ആഡംബര റിസോര്‍ട്ടുകളേക്കാള്‍ സ്വകാര്യതയുള്ള ഒരിടമാണ് താരങ്ങള്‍ തിരഞ്ഞെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 26ന് ഉദയ്പൂരില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിജയ്‌രശ്മിക വിവാഹം നടന്നത്. തുടര്‍ന്ന് മാര്‍ച്ച് 4ന് ഹൈദരാബാദില്‍ വച്ച് സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ക്കായി ഗംഭീരമായ റിസപ്ഷനും ഒരുക്കിയിരുന്നു.
വിവാഹത്തിന് പിന്നാലെ തങ്ങളുടെ സന്തോഷം രാജ്യത്തെ വിവിധ നഗരങ്ങളിലെ ജനങ്ങളുമായി പങ്കുവയ്ക്കുമെന്ന് താരങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊച്ചി തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും വിവിധ ക്ഷേത്രങ്ങളില്‍ അന്നദാനം നടത്തുകയും ചെയ്തുകൊണ്ട് താരങ്ങള്‍ തങ്ങളുടെ മാതൃക കാട്ടി.
https://www.facebook.com/Malayalivartha



























