Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ലൈംഗിക ചൂഷണത്തിനെതിരെ ബോധവത്കരണ സന്ദേശവുമായി റിമ; നിങ്ങളുടെ കുട്ടികള്‍ നിങ്ങളോട് സംസാരിക്കാറുണ്ടോ?

03 APRIL 2017 10:40 PM IST
മലയാളി വാര്‍ത്ത

കേരളം നേരിടുന്ന പ്രധാന പ്രശ്‌നമാണ് കുട്ടികള്‍ ലൈംഗീക ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങള്‍. ഇതില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ പല വഴികളും വിവിധ സംഘടനകള്‍ ആലോചിക്കുന്നുമുണ്ട്. സാക്ഷരതയിലും ആയുര്‍ദൈര്‍ഘ്യത്തിലും ഒന്നാമതാണെങ്കിലും കുട്ടികളോടുള്ള ലൈംഗികചൂഷണത്തില്‍ കേരളം ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്താണ്. പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും മാധ്യമങ്ങളില്‍ നിറയുന്നത്.

ഈ പശ്ചാത്തലത്തിലാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ ബോധവത്കരണ സന്ദേശവുമായി എത്തുന്ന വീഡിയോ ശ്രദ്ധിക്കപ്പെടുന്നത്. ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ ആണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. യൂണിസെഫിന്റെ പിന്തുണയോടെ എസ് എച്ച് സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആണ് ഈ ബോധവത്ക്കരണ ചിത്രം തയ്യാറാക്കിയത്.

റിമയുടെ വാക്കുകള്‍:

'സാക്ഷരതയിലും ആയുര്‍ദൈര്‍ഘ്യത്തിലും നമ്മുടെ കേരളം ഒന്നാമതാണ്. എന്നാല്‍, കുട്ടികളോടുള്ള ലൈംഗികചൂഷണത്തില്‍ അതേകേരളം ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്താണ്. ഇത് ഞെട്ടിക്കുന്നതാണ്, പക്ഷേ സത്യം അതാണ്. നമ്മള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും.

നമ്മള്‍ തന്നെ അതിന് പരിഹാരം കണ്ടെത്തണം. നമ്മുടെ കുട്ടികളെ, അത് ആണാകട്ടെ, പെണ്ണാകട്ടെ, സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. നല്ലതും അല്ലാത്തതുമായ സ്പര്‍ശനങ്ങള്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. ശരീരത്തിലെ സ്വകാര്യ ഇടങ്ങള്‍, അതായത് നെഞ്ചിലും കാലിന്റെ ഇടുക്കുകളിലും പിന്‍ഭാഗത്തും അമ്മയും അച്ഛനുമല്ലാതെ ആരെയും സ്പര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് അവരെ പറഞ്ഞു മനസിലാക്കണം.

കാരണം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതില്‍ അമ്പതു ശതമാനം ആളുകളും അവര്‍ക്ക് പരിചയമുള്ളവരാണ്, അപരിചിതര്‍ അല്ല. നിങ്ങളുടെ കുട്ടികള്‍ നിങ്ങളോട് സംസാരിക്കാറുണ്ടോ? കാരണം ലൈംഗികചൂഷണത്തിനിരയായ 72 ശതമാനം കുട്ടികളും അത് ആരോടും തുറന്നു പറഞ്ഞിട്ടില്ല. നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങളോട് തുറന്ന് ഭയമില്ലാതെ സംസാരിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കണം. നമ്മുടെ കുട്ടികളെ ബോധവാന്മാരാക്കുക, അല്ലാതെ ഭയമുള്ളവരാക്കുകയല്ല വേണ്ടത്.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (1 hour ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (1 hour ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (1 hour ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (1 hour ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (2 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (2 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (2 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (3 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (3 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends