പത്ത് വര്‍ഷം നീണ്ട പ്രണയ സാഫല്യം... താജ് വിവാന്റയില്‍ അര്‍പ്പിതാ സെബാസ്റ്റ്യന്‍ ധ്യാന്‍ ശ്രീനിവാസനോട് ചേര്‍ന്ന് നിന്നപ്പോള്‍

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹനിശ്ചയം ഇന്നലെ തിരുവനന്തപുരത്ത് താജ് വിവാന്റ ഹോട്ടലില്‍ നടന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയും പാലാ സ്വദേശിനിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു.
ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാക്കാരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. ഏപ്രില്‍ ഏഴ് വെള്ളിയാഴ്ച കണ്ണൂരിലെ വാസവ ക്ലിഫ് ഹൗസില്‍ വച്ചാണ് വിവാഹം.
തുടര്‍ന്ന് പത്താം തീയ്യതി കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധ്യാനും അര്‍പ്പിതയും നേരത്തെ സുഹൃത്തുക്കളാണ്. പത്തുവര്‍ഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്.
സംവിധായക വേഷത്തില്‍ ചെന്നൈയില്‍ പഠിക്കുന്ന കാലം തൊട്ടുള്ള സൗഹൃദമാണ് പ്രണയമായി വളര്‍ന്നത്. ധ്യാനിന്റെ വീട്ടുകാര്‍ക്ക് അര്‍പ്പിതയെ അറിയാമായിരുന്നതിനാല്‍ വിവാഹത്തിന് തടസങ്ങളൊന്നുമുണ്ടായില്ല. വിവാഹശേഷം കൊച്ചിയില്‍ താമസിക്കാനാണ് ധ്യാനിന്റെ തീരുമാനം. സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടയാണ് ധ്യാന്‍ അഭിനയരംഗത്ത് എത്തിയത്.

പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഒരേ മുഖം എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്. ധ്യാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും. നിവിന്‍ പോളിയും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.


https://www.facebook.com/Malayalivartha


























