ദിലീപും മഞ്ജുവും വീണ്ടും ഒന്നിക്കുന്നു? 'ഒടിയന്‍' എന്ന സിനിമയില്‍ ദിലീപും എത്തുന്നുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ് ദിലീപും മഞ്ജുവാര്യരും. അവര്‍ ഒന്നിച്ചഭിനയിച്ച സിനിമകള്‍ ടിവിയില്‍ ഇപ്പോഴും നല്ല റേറ്റിംഗാണ്. ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത അവിശ്വസനീയമാണ്.
എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാകുകയാണ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന 'ഒടിയന്‍' എന്ന സിനിമയിലാണ് ദിലീപും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ നായികയാണ് മഞ്ജു വാര്യര്‍. എന്നാല്‍ ദിലീപ് അതിഥിവേഷത്തിലാണ് എത്തുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ദിലീപ് ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്.
മമ്മൂട്ടിയും അമിതാഭ് ബച്ചനും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. വിഷ്വല്‍ ഇഫക്ട്‌സില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രാനുഭവമായിരിക്കും ഒടിയന്‍.
https://www.facebook.com/Malayalivartha


























