വ്യഭിചാരവും ഒരു സേവനമാണ്; അതു നിയമപരമാക്കി നടത്തുന്നത് നല്ലതാണെന്ന് ചങ്കി പാണ്ഡെ

താരത്തിന്റെ പുതിയ ചിത്രമായ ബീഗം ജാനിനെ മുന്‍നിര്‍ത്തി ബോളിവുഡ് നടനും മോഡലുമായ ചങ്കി പാണ്ഡെ വ്യഭിചാരത്തെ കുറിച്ച് പറയുന്നതിങ്ങനെ. വ്യഭിചാരം രാജ്യത്തിനു വേണ്ടി ചെയ്യുന്ന ഔദാര്യമാണെന്നും അതിനാല്‍ നിയമപരമായി തന്നെ അതിനെ നേരിടുകയാണു വേണ്ടത് എന്നും ചങ്കി പാണ്ഡെ പറയുന്നു.
ബംഗാളി സിനിമയായ രാജ് കഹാനിയില്‍ നിന്ന് കഥയെടുത്ത് ശ്രീജിത് മുഖര്‍ജി ബീഗം ജാന്‍ നിര്‍മ്മിക്കുന്നത്. വിദ്യ ബലാന്‍ ആണു ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തില്‍ പ്രധാന റോളില്‍ തന്നെയാണു ചങ്കി പാണ്ഡെയും അഭിനയിക്കുന്നത്. തന്നെ സംബന്ധിച്ചടത്തോളം ട്രെയിലര്‍ റിലീസായപ്പോള്‍ തന്നെ അതൊരു നല്ല സിനിമയാണെന്ന് നടന്‍ പറയുന്നു.
നാട്ടിലെ ഏറ്റവും മോശം പണിയാണു വ്യഭിചാരം. സ്വന്തം ശരീരം വിറ്റു കഴിയുന്നവരെ സമൂഹം എന്നും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ വ്യഭിചാരിണികള്‍ രാജ്യത്തിനു വേണ്ടി നടത്തുന്നതു സേവനമാണെന്നാണു ചങ്കി പാണ്ഡെ പറയുന്നു. ബീഗം ജാനിനെ രാജ് കഹാനിയില്‍ നിന്നും വിദ്യ ബാലന്‍ മറ്റൊരു തലത്തിലേയ്ക്ക് എത്തിച്ചിരിക്കുകയാണ്.
ഈ വേഷം ചെയ്യുമ്പോള്‍ വിദ്യയ്ക്കു യാതൊരുവിധ നാണക്കേടും ഉണ്ടെന്നു തോന്നിരുന്നില്ലെന്നും ഒരു സ്ത്രീയുടെ കരുത്തുറ്റ പ്രതിരോധത്തിന്റെ കഥയാണിതെന്നും പാണ്ഡെ പറയുന്നു. ബീഗം ജാനിനു വേണ്ടി അടിമുടി ലുക്ക് മാറ്റിയ ചങ്കി പാണ്ഡെയെ ഭാര്യ പോലും തിരിച്ചറിഞ്ഞിരുന്നില്ല. വീട്ടിലെ പട്ടിക്കും തന്നെ മനസിലായില്ല കുരച്ചു കൊണ്ട് അതു കടിക്കാന്‍ വന്നു എന്നു ചങ്കി പാണ്ഡെ പറയുന്നു.
https://www.facebook.com/Malayalivartha


























