ആലിയ ഭട്ട് മലയാളത്തില്‍ കൂടെ ദുല്‍ഖറും

ബോളിവുഡ് സുന്ദരി ആലിയ ഭട്ട് മലയാളത്തിലെത്തുന്നു. അതും ദുല്‍ഖര്‍ സല്‍മാന്റെ കൂടെ. പക്ഷേ സിനിമയിലല്ലെന്നു മാത്രം. ഒരു പ്രമുഖ മൊബൈല്‍ ബ്രാന്‍ഡിന്റെ പരസ്യത്തിലാണ് ആലിയയും ദുല്‍ഖറും ഒരുമിച്ച് അഭിനയിക്കുക. ആലിയ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന പരസ്യ ചിത്രമാകും ഇത്.
ഒരു പ്രമുഖ മൊബൈല്‍ കമ്പനിയുടെ റീജിയണല്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയി ദുല്‍ഖര്‍ ഈ അടുത്ത് ഒപ്പുവച്ചിരുന്നു. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഈയടുത്ത് ഒരുദിവസം ആലിയ ഭട്ടിനൊപ്പം ഇതേ മൊബൈല്‍ കമ്പനിയുടെ പ്രചാരണത്തില്‍ അംഗമായതായും ദുല്‍ഖര്‍ അറിയിച്ചിരുന്നു.
പരസ്യ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശ്രുതി ഹാസനും ദില്‍ജിത് ദോസനുമാണ് ഈ മൊബൈല്‍ ബ്രാന്‍ഡിന്റെ മറ്റു റീജിയണല്‍ അംബാസഡര്‍മാര്‍. മുന്‍പ് മണി രത്‌നത്തിന്റെ ഓകെ കണ്‍മണി എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവാന്‍ ആലിയ ഭട്ടിനെ ക്ഷണിച്ചിരുന്നുവെങ്കിലും മറ്റു ചില പ്രൊജക്ടിന്റെ തിരക്ക് കാരണം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























