Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പ്രണയം കലശലായപ്പോള്‍ ചെയ്തത് പാരയായി, ആദ്യ പ്രണയത്തിലെ ആ അടയാളം മായ്ക്കാനൊരുങ്ങി നയന്‍താര

05 APRIL 2017 02:54 PM IST
മലയാളി വാര്‍ത്ത

രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലായിരിക്കുമ്പോള്‍ അവര്‍ക്കു ചുറ്റുമുള്ള കാര്യങ്ങളെല്ലാം വളരെ മനോഹരമായി തോന്നുന്നുവെന്ന് ചില സിനിമകളില്‍ കണ്ടിട്ടുണ്ട്. കാമുകന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന കാമുകിയെ സിനിമയില്‍ മാത്രമല്ല അല്ലാതെയും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. പച്ച കുത്തുന്നതും ടാറ്റൂ പതിക്കുന്നതും പ്രത്യേക പൂജ നടത്തുന്നതും അങ്ങനെ പലരും പല തരത്തിലുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. 

സിനിമാ താരങ്ങളുടെ പ്രണയവും പ്രണയത്തകര്‍ച്ചയും വിവാഹവുമൊക്കെ വാര്‍ത്തയാവാറുണ്ട്. അക്കാര്യത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കൊരു പ്രത്യേക താല്‍പര്യം ഉണ്ടുതാനും. പ്രണയത്തകര്‍ച്ചയൊന്നും സിനിമാക്കാര്‍ക്ക് ഒരു പുതുമയല്ല. ആദ്യ കാമുകന് വേണ്ടി ടാറ്റൂ പതിച്ച് പിന്നീട് പണി കിട്ടിയ കാര്യത്തെക്കുറിച്ചാണ് സിനിമാലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

പാപ്പരാസികള്‍ക്കു മാത്രമല്ല പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. തെന്നിന്ത്യന്‍ താരറാണിയെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും ആകാംക്ഷയാണ്. ബഹുഭാഷാ താരമായ നയന്‍സ് സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ്. തൊടുന്നതെല്ലാം പൊന്ന് എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കും പോലെയാണ് താരത്തിന്റെ സിനിമാ ജീവിതം. കൈനിറയെ സിനിമയും പണവും വേണ്ടുവോളമുണ്ടെങ്കിലും വിവാദങ്ങളും എന്നും താരത്തെ പിന്തുടരാറുമുണ്ട്.മലയാളത്തിലാണ് തുടങ്ങിയതെങ്കിലും തമിഴകത്തെത്തിയപ്പോഴാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. യാതൊരുവിധ മടിയും കൂടാതെ ഗ്ലാമര്‍ വേഷം സ്വീകരിച്ച താരം തെന്നിന്ത്യയിലെ തന്നെ മികച്ച നായികമാരിലൊരാളായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ആദ്യകാലത്ത് നയന്‍സും ചിമ്പുവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.

നയന്‍താരയും ചിമ്പുവും ഒരുമിച്ചഭിനയിച്ച വല്ലഭനിലെ ലിപ് ലോക്ക് രംഗങ്ങള്‍ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചു. താരം സിനിമയില്‍ പോലും അധികം ശ്രദ്ധ കേന്ദ്രീകരിക്കാതെ കാമുകനൊപ്പം കറങ്ങി നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടെന്തുകൊണ്ടോ ഇരുവരും വഴിപിരിഞ്ഞ കാഴ്ചയാണ് നമ്മള്‍ കണ്ടത്.നയന്‍താരയും ചിമ്പുവും തമ്മിലുള്ള പ്രണയം വിവാഹത്തില്‍ കലാശിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. വളരെ അപ്രതീക്ഷിതമായാണ് ഈ ബന്ധം വഴിപിരിഞ്ഞത്. ഇതോടെ മാനസികമായി ഏറെ തളര്‍ന്ന താരം കഷ്ടപ്പെട്ടാണ് തിരിച്ചുവന്നത്.

ചിമ്പുവായുമുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ താരത്തിന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെയാണ് അദ്ദേഹം എത്തിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച കോറിയോഗ്രാഫറിലൊരാളും അഭിനേതാവുമായ പ്രഭദു ദേവ. തുടക്കത്തില്‍ പാപ്പരാസികള്‍ പ്രചരിപ്പിച്ച കാര്യം പിന്നീട് ഇരുവരും സ്ഥിരീകരിക്കുകയായിരുന്നു.

പ്രഭുദേവയുമായുള്ള പ്രണയം കലശലായപ്പോഴാണ് നയന്‍സ് അക്കാര്യം തീരുമാനിച്ചത്. പ്രഭുദേവ എന്ന് കൈയ്യില്‍ പച്ചകുത്തുകയും ചെയ്തു. കാമുകന് വേണ്ടി, സ്വന്തം പ്രണയത്തിനു വേണ്ടി എന്തും ചെയ്യുമെന്നുള്ള മാനസികാവസ്ഥയിലാണ് താരം പോയി പച്ച കുത്തിയത്.പ്രഭുദേവയുമായുള്ള പ്രണയത്തില്‍ പൊട്ടിത്തെറികള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് നയന്‍സ് താരത്തെ ഒഴിവാക്കാന്‍ തുടങ്ങി. ഇരുവരും തമ്മില്‍ മാനസികമായി അകന്നുവെങ്കിലും കൈയ്യിലെ പച്ച മായ്ക്കാന്‍ നയന്‍സിന് കഴിഞ്ഞില്ല.

പ്രഭദേവയുമായി അകന്നെങ്കിലും സിനിമാ ലോകത്ത് സജീവമായിരുന്നു നയന്‍താര. ആയിടയ്ക്കാണ് ഒരു യുവസംവിധായകന്‍ താരത്തിന്റെ മനസ്സില്‍ ഇടം പിടിച്ചത്.

യുവസംവിധായകനായി വിഘ്‌നേശ് ശിവയും നയന്‍താരയും തമ്മില്‍ വിവാഹതിയായെന്നും ഒരുമിച്ച് താമസം തുടങ്ങിയെന്ന തരത്തിലുമുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ഇരുവരും ഒരുമിച്ചുള്ള സെല്‍ഫികള്‍ താരം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.നയന്‍സും വിഘ്‌നേശും തമ്മിലുള്ള ബന്ധത്തില്‍ വില്ലനായി നില്‍ക്കുന്നത് ആദ്യ പ്രണയത്തിലെ ആ അടയാളമാണ്. പ്രേമലോലുപനായ കാമുകന്‍ കൈയ്യിലേക്ക് നോക്കുമ്പോള്‍ പ്രഭുദേവയുടെ പേരാണ് കാണുന്നത്. ഇത് പുതിയ കാമുകനെ വിഷമിപ്പിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.പ്ലാസ്റ്റിക് സര്‍ജറി നടത്തി പച്ചകുത്തല്‍ മായ്ക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ നയന്‍താര ചിന്തിച്ചു കൊണ്ടിരിക്കുന്നത്. പ്രണയം നിലനിര്‍ത്തുന്നതിനായി എന്തും ചെയ്യാനൊരുങ്ങിയാണത്രെ നയന്‍സ് ഇപ്പോള്‍ നില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (1 hour ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (1 hour ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (1 hour ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (2 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (2 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (2 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (2 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (4 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends