Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇത്തരം അനുഭവങ്ങളുണ്ടായിട്ടില്ല, മലയാളത്തില്‍ നിന്നുമുണ്ടായി:പാര്‍വതി

05 APRIL 2017 03:44 PM IST
മലയാളി വാര്‍ത്ത

കാസ്റ്റിങ് കൗച്ചിങിന്റെ പേരില്‍ നായികമാരെ നടന്മാരും സംവിധായകരും നിര്‍മാതാക്കളുമൊക്കെ കിടക്ക പങ്കിടാന്‍ ക്ഷണിക്കാറുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ മലയാളി പ്രേക്ഷകര്‍ പൊതുവെ ഞെട്ടിത്തരിച്ച് നോക്കും. മലയാള സിനിമയിലൊന്നും ഇത്തരം സംഭവങ്ങളുണ്ടാവില്ല, അതൊക്കെ ബോളിവുഡിലും കോളിവുഡിലാണെന്നുമൊക്കെയാണ് ഇവിടെ ചിലരുടെ വിചാരം.

എന്നാല്‍ തനിക്ക് മലയാള സിനിമയില്‍ നിന്ന് മാത്രമേ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളൂ എന്ന് തമിഴിലും കന്നടയിലും ബോളിവുഡിലുമൊക്കെ സാന്നിധ്യം അറിയിച്ച നടി പാര്‍വ്വതി വെട്ടിത്തുറന്ന് പറയുന്നു. ഇതൊരു വെളിപ്പെടുത്തലല്ല, എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് എന്നാണ് പാര്‍വ്വതി പറയുന്നത്.

അവസരങ്ങള്‍ക്ക് വേണ്ടി കൂടെ കിടക്കാന്‍ എന്നോട് പല സംവിധായകരും മലയാള സിനിമയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് അവരുടെ അവകാശം പോലെയാണ് ചോദിയ്ക്കുന്നത്. നമ്മുടെ മാന്യമായ സ്വഭാവത്തിലൂടെ അവരെ ഒതുക്കി നിര്‍ത്തുകയാണ് അവിടെ വേണ്ടത്.അതെ ഞാന്‍ പറയുന്നത് മലയാളത്തിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചാണ്. എന്തിനാണ് ആളുകള്‍ ഇതേ കുറിച്ച് പറയുമ്പോള്‍ ഞെട്ടുന്നത്. ഇത് യാഥാര്‍ത്ഥ്യമാണ്. മറ്റെല്ലാ ഇന്റസ്ട്രിയിലെയും എന്ന പോലെ മലയാള സിനിമയിലും വ്യാപകമായി കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട്.

എന്നാല്‍ എനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായത് മലയാളത്തില്‍ നിന്ന് മാത്രമാണ്. തമിഴിലോ കന്നടയിലോ, ഇപ്പോള്‍ ഹിന്ദിയിലോ പോലും ആരും എന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടില്ല. ഇത് ഞാന്‍ നടത്തുന്ന വിവാദ വെളിപ്പെടുത്തലല്ല. മലയാള സിനിമയിലെ യാഥാര്‍ത്ഥ്യമാണ്.

ഇപ്പോള്‍ എന്നോട് ആരും അത്തരത്തില്‍ പെരുമാറാറില്ല. പക്ഷെ തുടക്കകാലത്ത് എന്നില്‍ നിന്ന് അത് പ്രതീക്ഷിച്ചവരുണ്ടായിരുന്നു. കരിയര്‍ ബ്രേക്ക് നല്‍കാം എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍. അതും സീനിയറായിട്ടുള്ളവരില്‍ നിന്ന്. അത്തരമൊരു ബ്രേക്ക് വേണ്ട എന്ന് നമ്മള്‍ ശക്തമായി പറയുന്നതോടെ അവര്‍ മാറ്റി പിടിയ്ക്കും.എന്നെ അത്തരത്തില്‍ സമീപിച്ചവര്‍ക്കൊപ്പം ഞാന്‍ സിനിമ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. എന്നെ കിടക്ക പങ്കിടാന്‍ വിളിക്കാത്തവര്‍ക്കൊപ്പം അഭിനയിച്ച സിനിമകളാണ് എന്റെ കരിയറില്‍ എല്ലാം. അതുകൊണ്ടായിരിക്കാം കരിയറിന്റെ തുടക്കത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടത്. അതോര്‍ത്ത് ഒരിക്കലും നിരാശപ്പെട്ടിട്ടില്ല.

ഇത്തരം വിട്ടുവീഴ്ചകളൊക്കെ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞവരുണ്ട്. പക്ഷെ ഞാനങ്ങനെ ചിന്തിയ്ക്കുന്നില്ല. സിനിമയില്ലെങ്കില്‍ ഞാന്‍ പഠിയ്ക്കാന്‍ പോകും. എനിക്ക് ചെയ്യാന്‍ വേറെയും കാര്യങ്ങളുണ്ടല്ലോ. 'നോ' പറയാനുള്ള ധൈര്യമാണ് ആദ്യം വേണ്ടത് -പാര്‍വ്വതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (1 hour ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (1 hour ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (1 hour ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (1 hour ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (2 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (2 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (2 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (3 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends