കമല്‍ഹാസനെ കുറിച്ച് രജനികാന്ത് പറയുന്നത്...എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല ഇതുപോലൊരു മുന്‍കോപിയെ

എന്റെ ജീവിതത്തില്‍ കമലിനെപ്പോലെ ഒരു മുന്‍കോപിയെ ഞാന്‍ കണ്ടിട്ടില്ല. കമലിന്റെ സഹോദരനും നിര്‍മാതാവുമായിരുന്ന ചന്ദ്രഹാസന്റെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രജനികാന്ത്. ചന്ദ്രഹാസനെക്കുറിച്ച് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്.
സത്യസന്ധമായി ഒരു കാര്യം പറയട്ടെ, ഇന്നത്തെ സാഹചര്യത്തില്‍ കമലിനെ മറ്റ് നടന്മാരുമായി താരതമ്യം ചെയ്താല്‍ നമുക്ക് ഒരു കാര്യം മനസ്സിലാകും. മറ്റുള്ളവര്‍ സൂക്ഷിക്കുന്നത് പോലെ കമല്‍ പണം എടുത്തുവയ്ക്കാറില്ല. അയാള്‍ക്ക് അതൊന്നും ഒരു വിഷയമേ അല്ല. ഇനി കമലിന്റെ കയ്യില്‍ എന്തെങ്കിലും സമ്പാദ്യം ഉണ്ടെങ്കില്‍ തന്നെ അതിന് കാരണം ചന്ദ്രഹാസന്‍ എന്ന വ്യക്തിയാണ്.
എന്റെ ജീവിതത്തില്‍ കമലിനെപ്പോലെ ഒരു മുന്‍കോപിയെ ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ കമലിന്റെ 10% ദേഷ്യമേ കണ്ടു കാണൂ. എന്നാല്‍ ഞാന്‍ അയാളുടെ 100 % ദേഷ്യവും കണ്ടിട്ടുണ്ട്. കമല്‍ ദേഷ്യപ്പെടുമ്പോള്‍ ചാരുഹാസന്‍ ആശ്വസിപ്പിക്കാന്‍ നില്‍ക്കും.
എന്നാല്‍ ചന്ദ്രഹാസന്‍ തിരിച്ച് അതേ നാണയത്തില്‍ തന്നെയാണ് നേരിടാറുള്ളത്. ഇപ്പോള്‍ ചന്ദ്രണ്ണന്‍ യാത്രയായി. ഇനി കമലിനെ ആര് നിയന്ത്രിക്കും. സാരമില്ല കമല്‍, ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. ചന്ദ്രഹാസന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് രജനികാന്ത്.
https://www.facebook.com/Malayalivartha


























