മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ ദുബൈയില്‍; പ്രിയനടനെ സ്വീകരിക്കാന്‍ ഒട്ടേറെ പ്രവാസി മലയാളികള്‍ വിമാനത്താവളത്തിലെത്തി

മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ദുബൈയില്‍. രാവിലെ ആറിനാണ് ജഗതിയും കുടുംബവും ദുബൈ വിമാനത്താവളത്തില്‍ എത്തിയത്. മാപ്പിളപ്പാട്ട് പരിപാടിയില്‍ മുഖ്യാതിഥിയായിട്ടാണ് ജഗതി എത്തിയത്.
ഓര്‍ത്തോര്‍ത്ത് ചിരിക്കാവുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ക്ക് മലയാളികള്‍ക്ക് സമ്മാനിച്ച് അവരുടെ ഹൃദയങ്ങളില്‍ 'ചിരിപ്രതിഷ്ഠ' നേടിയ പ്രിയ നടനെ സ്വീകരിക്കാന്‍ ഒട്ടേറെ പ്രവാസി മലയാളികള്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയിരുന്നു. വാഹനാപകടത്തിനുശേഷം ആദ്യമായാണ് ജഗതി ശ്രീകുമാര്‍ ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുന്നത്.
ഭാര്യ ശോഭ, മക്കളായ പാര്‍വതി, പിങ്കി, രാജ് കുമാര്‍, മരുമകന്‍ ഷോണ്‍ എന്നിവരും കൊച്ചുമക്കളും ജഗതിയോടൊപ്പം എത്തിയിട്ടുണ്ട്. ജഗതിയെ ഏറെ സ്‌നേഹിക്കുന്ന പ്രവാസി മലയാളികളെ കാണാന്‍ ഇത്തരമൊരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ മക്കള്‍ പറഞ്ഞു. ദുബൈ യാത്ര അച്ഛന് വലിയ മാനസിക ഉല്ലാസം നല്‍കുമെന്ന് പ്രത്യാശിച്ചു.
https://www.facebook.com/Malayalivartha


























