കുറ്റപ്പെടുത്തിയിരുന്നെങ്കില്‍ ഞാന്‍ തകര്‍ന്നുപോയേനെ! ഭാവന പറയുന്നു

ആ സമയത്ത് ആള്‍ക്കാര്‍ പഴയതു പോലെ കുറ്റപ്പെടുത്തിയിരുന്നെങ്കില്‍ ഞാന്‍ തകര്‍ന്നുപോയേനെ!എന്നാല്‍ എല്ലാവരും എന്നെ സപ്പോര്‍ട്ട് ചെയ്യുകയാണ് ചെയ്തത്. ഒരു ആപത്തില്‍പെട്ടപ്പോള്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഭാവന ഫോട്ടോഷൂട്ട് നടത്തിയത്. ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നതു വരെ ഞാന്‍ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി.' മനഃസാക്ഷിയെ പിടിച്ചുലച്ച ആ സംഭവത്തിനുശേഷം ഭാവന ആദ്യമായിട്ടാണ് ഫോട്ടോഷൂട്ട് നടത്തിയത്.
പ്രമുഖ മാഗസിന് വേണ്ടിയാണിത്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ ഒരുക്കിയ വസ്ത്രമാണ് ഭാവന ധരിച്ചത്. എന്റെ ജീവിതത്തില്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോള്‍ എനിക്കു പിന്തുണ തന്നവര്‍, എനിക്കു വേണ്ടി പ്രാര്‍ഥിച്ചവര്‍, ഈ സംഭവത്തിന്റെ പിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരണമെന്ന് തുറന്നു പറഞ്ഞവര്‍, ഞാനൊരിക്കലും വിദൂരമായ ദുഃസ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് അന്നു രാത്രിയില്‍ ഉണ്ടായത്.
ആ സമയത്ത് ആള്‍ക്കാര്‍ പഴയതു പോലെ കുറ്റപ്പെടുത്തിയിരുന്നെങ്കില്‍ ഞാന്‍ തകര്‍ന്നു തരിപ്പണമായേനേ. അറിയപ്പെടുന്നവരും എന്നെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്തവരുമായ ലക്ഷക്കണക്കിന് ആള്‍ക്കാരുമുണ്ട്. വേണമെങ്കില്‍ എന്നെ കുറ്റപ്പെടുത്താം. ഞാനൊരു സിനിമാനടിയായതു കൊണ്ടാണ്, ഒറ്റയ്ക്കു യാത്ര ചെയ്തതു കൊണ്ടാണ്, രാത്രി യാത്ര ഒഴിവാക്കണമായിരുന്നു. എന്നൊക്കെ പറയാം. അങ്ങനെ പറഞ്ഞവരും ഉണ്ട്. അവര്‍ ഒരു ശതമാനം മാത്രം. ബാക്കിയുള്ള തൊണ്ണൂറ്റി ഒമ്ബതു ശതമാനം പേരും എനിക്കു സപ്പോര്‍ട്ട് ആയിരുന്നു.
എല്ലാവരോടും നേരിട്ടു വന്ന് നന്ദി പറയണമെന്നാണ് എന്റെ ആഗ്രഹം. അതു നടക്കില്ലെന്ന് അറിയാം. എങ്കിലും സാഷ്ടാംഗം പ്രണമിച്ച് ഞാന്‍ നന്ദി പറയുകയാണ്. ഈ സഹോദരിയുടെ സ്‌നേഹം സ്വീകരിക്കുക. നിശ്ചയദാര്‍ഢ്യം തുളുമ്ബുന്ന വാക്കുകളില്‍ ഭാവന പറഞ്ഞു. മറ്റു ചിലരുടെ ആഗ്രഹം പോലെ സിനിമ ഉപേക്ഷിക്കാന്‍ തയാറല്ലെന്നും ഭാവന പറയുന്നു. തെറ്റ് കണ്ടാല്‍ ഞാന്‍ ഉറക്കെ പറയും അതായിരിക്കാം എനിക്കെതിരേയുള്ള വിരോധത്തിന് കാരണം. അതില്‍ തെല്ലും പശ്ചാത്താപമില്ല. ഭാവന വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























