ഇരുപതു വര്‍ഷത്തിനു ശേഷം...ആ വാത്സല്യഭാവം വീണ്ടും: മഞ്ജു വാര്യര്‍

മലയാളസിനിമയുടെ മുത്തശ്ശിയാണ് നടി വത്സലമേനോന്‍. പ്രേക്ഷകര്‍ ഇവരെ കണ്ടു തുടങ്ങിയതും മുത്തശ്ശിവേഷങ്ങളിലൂടെ. പുതിയ ചിത്രത്തില്‍ മഞ്ജു വാരിയറിനൊപ്പമാണ് വത്സല മേനോന്‍ എത്തുന്നത്. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയിലാണ് മഞ്ജുവും വത്സല മേനോനും ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ത്.
സല്ലാപത്തിനും ദില്ലിവാലരാജകുമാരനും ശേഷം അവര്‍ക്കൊപ്പം പുതിയ സിനിമയായ 'ആമി'യായി താന്‍ ഒരുമിക്കുകയാണെന്ന് മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആറ്റുവഞ്ചി പോലെ ഓര്‍മകളില്‍ എന്നും പൂത്തുനില്‍ക്കുന്നുണ്ട്,ഒറ്റപ്പാലം. പാടങ്ങള്‍ കടന്നുവരുന്നൊരു കാറ്റ് മനസ്സിനെ സദാ തൊടുന്നു. രാധയും ഉണ്ണിമായയുമൊക്കെ ജീവിച്ചത് ഇവിടെയാണ്.
'ആമി' ഒറ്റപ്പാലത്തേക്കുള്ള മടക്കയാത്ര കൂടിയാകുന്നു. ഇതുപോലുള്ള ചില നല്ലനിമിഷങ്ങള്‍ കൂടി സമ്മാനിക്കുന്നുണ്ട് അത്. വത്സലചേച്ചിയെ ആദ്യം കണ്ടത് സല്ലാപത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ്.
കാലത്തിനൊരിക്കലും മായ്ച്ചുകളയാനാകില്ല ആ മുഖത്തെ വാത്സല്യഭാവം.
https://www.facebook.com/Malayalivartha


























