വിന്‍ഡീസലുമായി സ്വപ്‌നത്തില്‍ ഇണചേര്‍ന്ന് കുട്ടിജനിച്ചെന്ന് ദീപികാ പാദുക്കോണ്‍

ഹോളിവുഡ് നടന്‍ വിന്‍ഡിസലുമായി സ്വപ്‌നത്തില്‍ ശാരീരികബന്ധം പുലര്‍ത്തിയെന്നും അതിലൊരു കുട്ടി ജനിച്ചെന്നും നടി ദീപികാ പാദുക്കോണ്‍. പ്രശസ്തമായ എന്‍ലെന്‍ ഷോ ടിവി പരിപാടിയിലാണ് താരം ഇക്കാര്യം പറഞ്ഞത്. എന്‍ലെന്‍ എന്ന സുന്ദരിയെ കാണാന്‍ കഴിഞ്ഞതാണ് ഷോയിലൂടെ തനിക്ക് ലഭിച്ച ഭാഗ്യമെന്ന് ദീപിക പറഞ്ഞു. പരിപാടിയില്‍ ദീപികയുടെ പ്രശസ്തമായ ലുങ്കി ഡാന്‍സ് ചര്‍ച്ചയായി. അവര്‍ക്ക് വേണ്ടി താരം ലുങ്കി ഡാന്‍സ് അവതരിപ്പിച്ചു. ട്രിപ്പിള്‍ എക്‌സ്, ദ റിട്ടേണ്‍ ഓഫ് സാന്റര്‍ഗേജ് എന്നീ സിനിമകള്‍ അമേരിക്കന്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്‍ താരത്തിന് വലിയ സന്തോഷമുണ്ട്.
അമേരിക്കക്കാര്‍ കാണിക്കുന്ന സ്‌നേഹാദരങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവില്ലെന്ന് താരം പറഞ്ഞു. ഹോളിവുഡില്‍ താനൊരു ഗസ്റ്റ് മാത്രമാണെന്ന് ദീപിക പറഞ്ഞു. അവിടുത്തെ ചുറ്റുപാടുകള്‍ അപരിചിതമായിരുന്നു. അതിനാല്‍ സിനിമയുടെ വിജയത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. സിനിമകള്‍ വിജയിച്ചതോടെ അത് മാറി. ഇതിനിടെ നടന്‍ വിന്‍ഡീസലുമൊത്താണ് ദീപിക താമസിക്കുന്നെന്ന വാര്‍ത്തകളും പരന്നു. അതേക്കുറിച്ചോര്‍ത്ത് താന്‍ വിഷമിച്ചില്ലെന്ന് ദീപിക പറഞ്ഞു. ഇത്തരം കഥകള്‍ എല്ലാക്കാലത്തും സിനിമകളില്‍ ഉള്ളതാണ്. ഒരാളുടെ കരിയറില്‍ മുന്നേറ്റങ്ങളുണ്ടാകുമ്പോള്‍ അത് കൂടും. അങ്ങനെ കരുതിയാല്‍ മതി.
ടി.വി ഷോയില്‍ വിന്‍ഡീസലുമായുള്ള സ്വപ്നത്തെ കുറിച്ച് പറഞ്ഞത് അവിടെയുള്ള പ്രേക്ഷകരെല്ലാം നന്നായി ആസ്വദിച്ചു. അവരയച്ച മെസേജുകളിലും ഇമെയിലുകളിലും അത് വ്യക്തമാണ്. ഇന്ത്യയില്‍ ഇക്കാര്യം വിവാദമായി എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഇവിടെ ചിലര്‍ക്ക് ജോലിയില്ലാതിരിക്കുന്നുണ്ട്. എങ്ങനെ മറ്റുള്ളവരെ കരിവാരി തേക്കാം എന്നാണ് അവരുടെ ചിന്ത. ആ ടി.വി ഷോയില്‍ പ്രിയങ്ക ചോപ്ര പങ്കെടുത്തിരുന്നു. അവരുടെ വഴിയേയാണ് താനും പോകുന്നതെന്നും വാര്‍ത്തകള്‍ പരന്നു. അവിടുത്തെ പ്രശസ്തമായ ഒരു ഷോയാണത്. അതില്‍ പങ്കെടുത്തത് തന്നെ ഭാഗ്യം.
https://www.facebook.com/Malayalivartha


























