ബോളിവുഡ് അടക്കിവാണ വിനോദ് ഖന്നയുടെ ആശുപത്രി ചിത്രങ്ങള്‍ ആരെയും കരളലിയിപ്പിക്കും

വെറ്ററന്‍ ബോളിവുഡ് താരം വിനോദ് ഖന്നയുടെ ആശുപത്രി ചിത്രങ്ങള്‍ വൈറലാകുന്നു. അമിതാഭ് ബച്ചനൊപ്പം ബോളിവുഡ് അടക്കിവാണ സൂപ്പര്‍ താരത്തിന്റെ ആരെയും കരളലിയിപ്പിക്കുന്ന ആശുപത്രി ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഭാര്യക്കും മകനുമൊപ്പം നില്‍ക്കുന്ന ചിത്രത്തില്‍ വിനോദ് ഖന്ന തീര്‍ത്തും അവശനാണ്. ആശുപത്രി വേഷമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്.
രക്താര്‍ബുദം ബാധിച്ച വിനോദ് ഖന്ന ചികിത്സയിലാണ്. രോഗം കലശലായതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുടുംബാംഗങ്ങളാണ് ചിത്രം പുറത്തുവിട്ടത്.

https://www.facebook.com/Malayalivartha


























