അക്ഷയ് കുമാറിന് കാലം കാത്തുവെച്ചിരുന്ന പുരസ്‌കാരം

64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി അക്ഷയ് കുമാര്‍ തന്റെ കഠിനാധ്വാനത്തിന് പ്രതിഫലമുളവാക്കുന്നതാക്കി മാറ്റി. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നല്‍കിയത്. പ്രശസ്തമായ നാനാവതി കേസിനെ അടിസ്ഥാനമാക്കിയുള്ള നേവി പശ്ചാത്തല ചിത്രമായിരുന്നു റുസ്തം.
സാഹസിക പ്രകടനങ്ങളിലൂടെ ജനങ്ങളെ കൈയ്യിലെടുക്കുന്ന അക്ഷയ്ക്ക് ഇത് തന്റെ ഒന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ്. 2009-ല്‍ രാജ്യം നടന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 2008-ല്‍ കാനഡയിലെ വിന്‍ഡ്‌സര്‍ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു നടനെ. രാജീവ് ഗാന്ധി പുരസ്‌ക്കാരം, ഏഷ്യന്‍ പുരസ്‌കാരം,ഏഷ്യന്‍ ചലച്ചിത്ര പുരസ്‌കാരം എന്നിവയുള്‍പ്പെടെ 48-ഓളം അവാര്‍ഡുകളും നോമിനികളുമായി നടന്‍ നേടിയിരുന്നു.
ഇതിന് മുന്‍പ് 2002ല്‍ അജ്‌നബി എന്ന ചിത്രത്തിലൂടെ മികച്ച വില്ലന്‍ പുരസ്‌കാരവും, 2006-ല്‍ ഗരം മസാല എന്ന ചിത്രത്തിലൂടെ മികച്ച ഹാസ്യതാരത്തിനുള്ള ദേശീയ പുരസ്‌കാരവും അക്ഷയ് കുമാര്‍ നേടിയിരുന്നു. 2013-ല്‍ റൗഡി റാത്തോര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും നേടിയിരുന്നു.
വ്യക്തി ജീവിതത്തിലും പ്രേക്ഷകരുടെ കൈയ്യടി നേടുന്ന പ്രകടനമാണ് അക്ഷയ് കുമാറിന്റേത്. പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ ഈ നടന്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നു.
https://www.facebook.com/Malayalivartha


























