ഭര്‍ത്താവ് മറ്റൊരുത്തിക്കൊപ്പം പോയിതോടെ എല്ലാം തകര്‍ന്ന നടി

ബോളിവുഡിലെ മാദക നായികമാരില്‍ പ്രമുഖയായ കിം ശര്‍മ്മ വല്ലാതൊരുവസ്ഥയിലാണ്. ഭര്‍ത്താവാണ് എല്ലാത്തിനും കാരണമായി അവര്‍ പറയുന്നത്. ക്രിക്കറ്റ്താരം യുവ് രാജ് സിംഗുമായി ബന്ധപ്പെടുത്തി അനേകം തവണ ഗോസിപ്പ് കോളത്തില്‍ നിറഞ്ഞയാളുമാണ് കിം ശര്‍മ്മ.
ഏഴു വര്‍ഷം മുമ്പ് വിവാഹത്തോടെ ബോളിവുഡ് വിട്ട താരം ഭര്‍ത്താവിനെ ഉപേക്ഷിച്ചും കുടുംബജീവിതം അവസാനിപ്പിച്ചും പഴയ സിനിമാ മേഖലയില്‍ തിരിച്ചെത്തി. കടം മൂക്കുമുട്ടെ ആയതോടെ ഏതാനും മാസങ്ങളായി ബോളിവുഡില്‍ അവസരം തേടി താരം നടക്കുന്നതായിട്ടാണ് കേള്‍ക്കുന്നത്.
2010 ലാണ് താരം ബിസിനസുകാരന്‍ അലി പുഞ്ജാനിയുമായി വിവാഹിതയായതും സിനിമ വിട്ടതും. ഭര്‍ത്താവിന്റെ കമ്പനിയുടെ സിഇഒ ആയി കെനിയയിലേക്ക് പോയി. എന്നാല്‍ ഭര്‍ത്താവ് കിമ്മിനെ വഞ്ചിച്ച് മറ്റൊരുത്തിയായി പോയതോടെ താരത്തിന് നയാ പൈസ കയ്യിലില്ലാതെ മടങ്ങേണ്ട സ്ഥിതി വരികയായിരുന്നെന്നും അതാണ് അവസരം തേടുന്നതെന്നുമാണ് പ്രചരണം. യാതൊരു സാമ്പത്തിക സുരക്ഷയും ഇല്ലാതായ കിം പണമുണ്ടാക്കി മുംബൈയില്‍ ബിസിനസിലൂടെ സാമ്പത്തിക സുരക്ഷ നേടാന്‍ ആഗ്രഹിക്കുകയാണത്രേ.
മൊഹബ്ബത്തേന്‍ എന്ന ഷാരൂഖ് ചിത്രത്തിലെ യുവനടിമാരില്‍ ഒരാളായി സിനിമയില്‍ അരങ്ങേറിയ താരം ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു എങ്കിലും ഒന്നും ഹിറ്റായില്ല. കളം പിടിക്കാന്‍ കഴിയാതെ വന്നതോടെ താരം വിവാഹ ജീവിതത്തിലേക്ക് കടക്കുകയും പതിയെ സിനിമ വിടുകയും കെനിയയില്‍ താമസമാക്കുകയുമായിരുന്നു. സിനിമാ നടിയെന്നതിനേക്കാള്‍ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗുമായി ബന്ധപ്പെട്ട ഗോസിപ്പ് കോളങ്ങളാണ് കിം ശര്‍മ്മയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കിയത്. എന്നാല്‍ യുവി മറ്റൊരു ബോളിവുഡ് താരം ഹസല്‍കീച്ചിനെ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























