Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

മിമിക്രിയിലും സിനിമയിലും ഉള്ള ഒരുപാട് കലാകാരന്‍മാരെ അബി കൈപിടിച്ചുയര്‍ത്തി, അവരൊക്കെ വലിയ താരങ്ങളായിട്ടും ആരോടും പരാതിയും പരിഭവവും പറഞ്ഞില്ല

30 NOVEMBER 2017 04:38 PM IST
മലയാളി വാര്‍ത്ത

മിമിക്രിയിലെ സൂപ്പര്‍താരമായിരുന്ന അബിയാണ് ദിലീപിനെയും നാദിര്‍ഷയെയും തുടക്കത്തില്‍ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ട് വന്നത്. മിമിക്രിയില്‍ തിളങ്ങി നിന്നിരുന്ന കാലത്താണ് അബി മഹാരാജാസ് കോളജില്‍ അഡ്മിഷന്‍ എടുക്കുന്നത്. ആ സമയത്ത് ദിലീപ് പലതവണ അബിയെ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടാന്‍ ഭയമായിരുന്നു. പിന്നീട് പരിചയപ്പെട്ടു, ചില താരങ്ങളെ അനുകരിച്ച് കാണിച്ചു. അങ്ങനെയാണ് അബിയുടെ ട്രൂപ്പില്‍ ദിലീപും പിന്നെ നാദിര്‍ഷയും എത്തുന്നത്. ട്രൂപ്പിന്റെ ഉടമയായിരുന്നെങ്കിലും മുതലാളിയെ പോലെയല്ല കുടുംബാംഗങ്ങളെ പോലെയാണ് അബി എല്ലാവരെയും കണ്ടിരുന്നത്. പിന്നീട് നിരവധി സ്റ്റേജ് പരിപാടികളില്‍ ഇവര്‍ പങ്കെടുത്തു. 

ചെമ്മനാട് എന്ന സ്ഥലത്ത് രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരിപാടി സംഘടിപ്പിച്ചു. അതിലൊരു കൂട്ടര്‍ അബിയുടെ ട്രൂപ്പിന്റെ മിമിക്രിയാണ് സംഘടിപ്പിച്ചത്. പരിപാടി കഴിഞ്ഞ് അബി പുറത്ത് നില്‍ക്കുമ്പോള്‍ കീരിക്കാടന്‍ ജോസിനെ പോലെയൊരാള്‍ വന്ന് ബീഡി ചോദിച്ചു. ഞാന്‍ പുകവലിക്കാറില്ലെന്ന് പറഞ്ഞു. ഉടനെ തീപ്പെട്ടി ചോദിച്ചു. ബീഡി വലിക്കാത്ത ഞാനെന്തിന് തീപെട്ടി കൊണ്ട് നടക്കണമെന്ന് അബി. ഇതോടെ ബീഡിയുമില്ല. തീപ്പെട്ടീമില്ലല്ലേ എന്ന് പറഞ്ഞത് അയാള്‍ ടീ ഷര്‍ട്ടിന്റെ കോളറിന് പിടിച്ചു. അമേരിക്കന്‍ ഷോയ്ക്ക് പോയപ്പോള്‍ ആരോ വാങ്ങിക്കൊടുത്ത ആയിരം രൂപയുടെ ടി ഷര്‍ട്ടായിരുന്നു. അത് കീറിയതോടെ അബിക്ക് പിടിച്ച് നില്‍ക്കാനായില്ല. ഇതിനിടെ ഷിയാസ് അടക്കമുള്ള ട്രൂപ്പ് അംഗങ്ങളും ദിലീപും നാദിര്‍ഷയുമെത്തി. പിന്നെ കൂട്ടത്തല്ലായിരുന്നു. അഞ്ച് മിനിറ്റിന് ശേഷം പൊലീസെത്തി. എല്ലാവരും സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചു. പരിപാടി നടത്തിയ പാര്‍ട്ടിയുടെ എതിര്‍പാര്‍ട്ടിക്കാര്‍ പ്ലാന്‍ ചെയ്ത സംഘട്ടനമായിരുന്നു ഇത്. 

അബി അന്ന് പുതിയ വണ്ടി വാങ്ങിച്ച സമയമാണ്. ദിലീപാണ് സാധാരണ ആ വണ്ടിയുടെ മുന്‍ സീറ്റില്‍ ഇരിക്കുന്നത്. വണ്ടിയില്‍ കയറിയ ശേഷം ദിലീപ് തന്റെ ജുബ തപ്പാനായി കുനിഞ്ഞു. ആ സമയം വലിയൊരു കല്ല് വന്ന് ഫ്രണ്ട് ഗ്ലാസില്‍ പതിച്ചു. പിന്നെ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാതെ വിട്ടയച്ചു. മിമിക്രിക്ക് പോകുന്ന യാത്രകളില്‍ നാദിര്‍ഷ സുഹൃത്തുക്കളെ കളിയാക്കി പാരഡി പാടുമായിരുന്നു. അത് കേട്ട അബിക്ക് ഇഷ്ടമായി. അങ്ങനെയാണ് നാദിര്‍ഷയോട് പാരഡി എഴുതാനും അത് കാസറ്റാക്കാമെന്നും അബി പറഞ്ഞത്. അങ്ങനെയാണ് നാദിര്‍ഷ പാരഡി എഴുതിത്തുടങ്ങിയത്. അത് ഹിറ്റായി. പിന്നീടാണ് ഓണത്തിന് കാസറ്റ് ഇറക്കുന്ന കാര്യം ആലോചിച്ചത്. അബി പെട്ടെന്ന് ടൈറ്റില്‍ പറഞ്ഞു; ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം. 

മാവേലിയായി ജനാര്‍ദ്ദനന്റെ ശബ്ദം അനുകരിക്കാനായിരുന്നു തീരുമാനം. അബി അന്ന് നല്ല പോലെ ജനാര്‍ദ്ദനനെ അനുകരിക്കുമായിരുന്നു. ജനാര്‍ദ്ദനന് പകരം ഇന്നസെന്റിന്റെ ശബ്ദം മാവേലിക്ക് കൊടുക്കാമെന്നും ദിലീപിനെ കൊണ്ട് ചെയ്യിക്കാമെന്നും അബി നിര്‍ദ്ദേശിക്കുകയായിരുന്നു. ദിലീപന്ന് ഇന്നസെന്റിനെ അനുകരിച്ച് തുടങ്ങിയിട്ടേ ഉള്ളൂ. അബി പറഞ്ഞത് കേട്ടയുടനെ ദിലീപ് ഇന്നസെന്റിന്റെ ശബ്ദത്തില്‍ എന്റെേേേേമ്മ... എന്ന് പറഞ്ഞു. മാവേലിയുടെ ശരീരവുമായി സാമ്യമുള്ളത് ഇന്നസെന്റായിരുന്നു. അതുകൊണ്ടാണ് ഇന്നസെന്റിന്റെ ശബ്ദവും ദിലീപിനെയും അബി തെരഞ്ഞെടുത്തത്. കാസറ്റ് വലിയ വിജയമായിരുന്നു.

ദിലീപ് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ അടുത്തിടപഴകിയിരുന്നത് ഇന്നസെന്റുമായിട്ടാണ്. അതുകൊണ്ട് സിനിമയ്ക്ക് പുറത്തുള്ള ഇന്നസെന്റിന്റെ മാനറിസങ്ങളും ഡയലോഗുകളും ദിലീപിന് നല്ലപോലെ അറിയാമായിരുന്നു. അതും ഗുണകരമായി. പിന്നീട് നാദിര്‍ഷയും ദിലീപും ചേര്‍ന്ന് ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റ് ഇറക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (3 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (4 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (4 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (4 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (4 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (4 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (4 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (5 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (5 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (5 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (6 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (6 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (6 hours ago)

Malayali Vartha Recommends