Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ദിലീപിന് പകരം നായിക പദവിയിലെത്തേണ്ടത് അബി; ആദ്യ സിനിമയ്ക്കു പിന്നില്‍ അബി നേരിട്ട ഒരു ചതിയുടെ കഥ

01 DECEMBER 2017 12:03 PM IST
മലയാളി വാര്‍ത്ത

ദിലീപിനു പകരം അബിയായിരുന്നു മാനത്തെ കൊട്ടാരം സിനിമയിൽ നായകനായത് എന്നു കരുതുക- എങ്കിൽ സിനിമയിൽ പലതും സംഭവിക്കുമായിരുന്നില്ല എന്നു അടക്കം പറയുന്നവരുണ്ട്. 1995ൽ സുനിൽ സംവിധാനം ചെയ്ത മാനത്തെകൊട്ടാരത്തിൽ അന്നത്തെ തീഷ്ണ നായിക കുശ്ബുവിനൊപ്പം സിനിമയിലെത്താനുള്ള ഭാ​ഗ്യം അബിക്ക് നിഷേധിക്കപ്പെട്ടു.

ആ സിനിമയിൽ തല കാണിക്കാനുള്ള അവസരം പോലും ആദ്യം നായകനായി തീരുമാനിച്ച അബിക്കുണ്ടായില്ല. ദിലീപ് ആദ്യമായി നായകനായി അഭിനയിക്കുകയും ഗോപാലകൃഷ്ണന്‍ എന്ന പേര് ദിലീപായി മാറുകയും ചെയ്ത മാനത്തെക്കൊട്ടാരം സിനിമയ്ക്കു പിന്നില്‍ അബി നേരിട്ട ഒരു ചതിയുടെ കഥയുമുണ്ട്. സൂപ്പർ ഹിറ്റായി മാറിയ സിനിമയിലൂടെ ഒരുകൂട്ടം പുതുമുഖങ്ങളാണ് മലയാള സിനിമയിലെത്തിയത്. ദിലീപിനെ കൂടാതെ ഹരിശ്രീ അശോകന്‍, നാദിര്‍ഷ, ഇന്ദ്രന്‍സ് തുടങ്ങിയവര്‍.

സുനില്‍ 1995ല്‍ സംവിധാനം ചെയ്ത സിനിമയില്‍ നായകനായി ആദ്യം തീരുമാനിച്ചത് അബിയെയായിരുന്നു. ദിലീപിനെക്കാളും നായകരൂപമാർന്ന സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ ഉയരവും ശരീരവുമുണ്ടായിരുന്നു അബിക്ക്. പക്ഷേ, കെ.ടി കുഞ്ഞുമോന്റെ അടുത്ത സുഹൃത്തായിരുന്ന നിര്‍മ്മാതാവില്‍ ദിലീപ് സ്വാധീനം ചെലുത്തി. അതിന് അന്നത്തെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിലെ അതികായനെ തന്നെ ദിലീപ് രംഗത്തിറക്കി. ദിലീപിന്റെ കുടുംബ സുഹൃത്തുമാണ് കക്ഷി. ദിലീപിന് ഒരു നല്ല കാര്യം വരുകയാണല്ലോ എന്നു കരുതി കെ. കരുണാകരന്റെ വലങ്കയ്യായിരുന്ന നേതാവ് കളി കാര്യമായി തന്നെ കളിച്ചു. ദിലീപങ്ങനെ സിനിമയ്ക്കുള്ളിലും ജീവിതത്തിലും താരമായി.

അതേ സിനിമയിലൂടെ താരമായെത്തുകയും പഞ്ചാബി ഹൗസ്, പറക്കും തളിക തുടങ്ങി ദിലീപ് സിനിമകളിലെ വിജയ കാരണമാവുകയും ചെയ്ത ഹരിശ്രീ അശോകനും പണി കിട്ടി. കുഞ്ഞിക്കൂനന്‍ സിനിമ ഏറെ മുന്‍പേ പ്ലാന്‍ ചെയ്‌തെങ്കിലും ഷൂട്ട് ചെയ്യാന്‍ വൈകി. ഇതിനിടയില്‍ ജയസൂര്യ നായക നിരയിലേയ്ക്കുയര്‍ന്ന് ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ റിലീസ് ചെയ്തു. ഊമപ്പെണ്ണില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചത് കൂനുള്ള കഥാപാത്രം. കുഞ്ഞിക്കൂനനിലെ ദിലീപിന്റെ അതേ രൂപം. അന്ന് വിനയനോടുള്ള ദിലീപിന്റെ ശത്രുത ആരംഭിച്ച കാലമാണ്.

വിനയന് കൂനന്റെ കഥാപാത്രം ചോര്‍ത്തിക്കൊടുത്തത് അശോകനാണ് എന്ന് ദിലീപ് കരുതി. അതോടെ ഹരിശ്രീ അശോകന്റെ കഷ്ടകാലം ആരംഭിച്ചു. അശാേകനെ സ്വന്തം സിനിമകളില്‍ നിന്ന് വെട്ടി.നാദിര്‍ഷയുമായി ആത്മസൗഹൃദത്തിന്റെ കഥകള്‍ പറയുന്നുണ്ടെങ്കിലും ഇരുവരും തമ്മില്‍ 2000 മുതല്‍ ബന്ധമില്ല എന്നതാണ് മറ്റൊരു രഹസ്യം. ഒരിക്കല്‍ പോലും സിനിമകളില്‍ അഭിനയിപ്പിക്കാന്‍ അവസരം നല്‍കിയില്ല. പുട്ടുകട തുടങ്ങിയപ്പോള്‍ ഒപ്പം കൂട്ടി എന്നു മാത്രം.

നാദിര്‍ഷയ്ക്ക് ആദ്യ സിനിമയ്ക്ക് ഡേറ്റ് കൊടുത്തത് ദിലീപിനൊപ്പം ഒരു സിനിമയില്‍ പോലും ഒന്നിച്ച് അഭിനയിച്ചിട്ടില്ലാത്ത പൃഥിരാജും ജയസൂര്യയും മാത്രം. മീശമാധവനിലും റണ്‍വേയിലുമടക്കം ഇന്ദ്രജിത്ത് ദിലീപിനൊപ്പം അഭിനയിച്ചിരുന്നു. പൃഥി- ഇന്ദ്രജിത്ത് സഹോദരങ്ങള്‍ക്കിടയില്‍ വിടവുണ്ടാക്കാന്‍ ശ്രമം നടത്തിയ കാലവുമാണതെന്ന് സിനിമാ വൃത്തങ്ങളിലുള്ളവര്‍ പറയുന്നു. ദിലീപ് കുറ്റം ചെയ്യുമോ എന്നു ചോദിക്കുന്നവര്‍ക്കു മുന്നില്‍ സ്വലാഭത്തിനു വേണ്ടി അബിയുടെ നായക സ്ഥാനം തട്ടിപ്പറിച്ചെടുത്ത കഥ മുതല്‍ സിനിമാ ലോകം പലതും പറഞ്ഞിരുന്നു. അബിനായകനായില്ലെങ്കിലും മകന്‍ ഷെയ്ന്‍ നിഗം നായകനായി.

മഞ്ജുവാര്യറായിരുന്നു ഷെയ്‌ന്റെ കെയര്‍ ഓഫായത്- സിനിമ കെയര്‍ ഓഫ് സൈറ ബാനു. കുശ്ബു അബിക്ക് മാനത്തെ കൊട്ടാരത്തിൽ കെയർ ഓഫാകാനിരുന്നതു പോലെ. അമിതാഭ് ബച്ചനെ അനുകരിക്കുന്ന അബിക്ക് മലയാളത്തിലെ നായക സ്ഥാനം അത്രയൊന്നും അകലെയായിരുന്നില്ല.

അബി നിര്യാതനാകുമ്പോൾ മകൻ ഷെയ്ൻ നായകനായി മാറിക്കഴിഞ്ഞു. സാമ്പത്തികമായി ഇപ്പോഴും ഇടത്തരത്തിനപ്പുറത്തേയ്ക്ക് അബി ഉയർന്നിട്ടില്ല. ഇനി ആ കുടുംബത്തിലെ വരുമാനം ഷെയ്ന്റെ തൊഴിലിലാണ്. സിനിമയിലാണ് ഈ ചെറുപ്പക്കാരന്റെ തൊഴിൽ മേഖല. അച്ഛന്റെ കുതികാൽ വെട്ടിയ അതേ സിനിമാ ലോകം ഷെയ്നിന്റെ ഡേറ്റിനായി കാത്തു നിൽക്കുകയാണ്. ഷെയ്നാവട്ടെ വളരെ സൂക്ഷിച്ചു മാത്രം സിനിമകൾ സ്വീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (5 minutes ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (14 minutes ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (29 minutes ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (41 minutes ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (55 minutes ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (1 hour ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (1 hour ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (7 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (7 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (7 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (8 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (14 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (16 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (16 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (17 hours ago)

Malayali Vartha Recommends