ആ സ്വപ്നവും സാക്ഷാൽക്കരിക്കാനാകാതെ...

മിമിക്രിയിൽ സൂപ്പർ താരമായിരുന്ന അബി കഴിവും സൗന്ദര്യവും ഉണ്ടായിട്ടും സിനിമയിൽ എങ്ങുമെത്താതെ പോയി. കലാഭവനില്‍ ഉണ്ടായിരുന്നവര്‍ എല്ലാം വലിയ ഉയരങ്ങളില്‍ എത്തിയപ്പോള്‍ അബി മാത്രം പിന്നിലായി. അബിയ്ക്ക് കഴിയാതെ പോയതെല്ലാം മകന്‍ ഷൈൻ നിഗം അദേഹത്തിന് നേടി കൊടുത്തു. കിസ്മത് എന്ന ഒറ്റ ചിത്രം കൊണ്ട് ഷൈൻ നിഗം മികച്ച യുവനടന്‍ എന്ന പ്രശംസ നേടിയിരുന്നു.
രണ്ടാമത്തെ ചിത്രം സൈറാ ബാനുവിലും ഷൈൻ നിഗം മികച്ച പ്രകടനം കാഴ്ചവച്ചു. തന്റെ ഉപ്പയ്ക്ക് സാധിക്കാതെ പോയത് തന്നിലൂടെ താന്‍ അദേഹത്തിന് നല്‍കുകയാണ് എന്ന് ഷൈൻ നിഗം ഒരിക്കല്‍ പറഞ്ഞിരുന്നു. ഷൈൻ നിഗം അഭിനയിച്ച ഈടെ റിലീസ് ചെയ്യാന്‍ ഇരിക്കുമ്പോള്‍ ആണ് സിനിമാപ്രവര്‍ത്തകരെ ഞെട്ടിച്ചു കൊണ്ട് അബി വിടപറഞ്ഞത്. മകന്‍ ഷെയ്ന്‍ നിഗത്തിനൊപ്പം തനിക്കൊരു ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് അബി മടങ്ങുന്നത്.
അവസാനമായി അബി അഭിനയിച്ച കറുത്തസൂര്യന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഇ.വി.എം. അലിയോടാണ് അധികമൊന്നും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത തന്റെ ആഗ്രഹം അബി തുറന്നുപറഞ്ഞത്.
''കറുത്തസൂര്യന്‍ എന്ന ചിത്രത്തില്‍ സ്ത്രൈണതകലര്‍ന്ന സംഗീതസംവിധായകന്റെ വേഷമാണ് അബിയുടെത്. രോഗത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും സെറ്റിലാരെയും അറിയിക്കാതെയാണ് അവസാന സീന്‍വരെ അഭിനയിച്ചത്. അബി പാടി നൃത്തം ചെയ്തഭിനയിക്കുന്ന ഒരു ഗാനരംഗവും സിനിമയ്ക്കായി ചിത്രീകരിച്ചിട്ടുണ്ട്. കറുത്തസൂര്യനുവേണ്ടി ഒരുക്കുന്ന ചാനല്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാനും അബി താത്പര്യം പ്രകടിപ്പിച്ചിരുന്നു.'' ഇ.വി.എം. അലി പറഞ്ഞു.
പാലക്കാടായിരുന്നു സിനിമയുടെ ലൊക്കേഷന്‍. പുതുമുഖങ്ങളായ മുഹമ്മദ് ഷാ, റിഷാദ്, മഞ്ജുഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന 'കറുത്തസൂര്യന്‍' ഡിസംബര്‍ എട്ടിന് തിയേറ്ററിലെത്തും. കൊച്ചുപ്രേമന്‍, കലാഭവന്‍ മണി, ശിവജി ഗുരുവായൂര്‍, റസാക്ക് പാരഡൈസ്, നീനാ കുറുപ്പ്, പ്രിയങ്ക തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
കിങ്സ്റ്റാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇ.വി.എം. അലി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് പത്തനംതിട്ട നിര്‍വഹിക്കുന്നു. കൃഷ്ണദാസ് പള്ളത്തേരി, ഇ.വി.എം. അലി എന്നിവരുടെ വരികള്‍ക്ക് ഇ.വി.എം. അലി സംഗീതം പകരുന്നു.
https://www.facebook.com/Malayalivartha






















